"ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും"

22 Sept 2013

"ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും "







എന്ന ദൈവവജനത്തില്‍  ഞാന്‍ ഈ സംഭവം ഓര്‍ക്കുന്നു ...

ഒരു വൈകുന്നേര സമയം ഞാന്‍ സൈറ്റിലെ പണിയും കഴിഞ്ഞു നമ്മുടെ ചമ്രവട്ടം തിരൂര്‍ റോട്ടില്‍ കൂടെ എന്‍റെ ആക്ടീവ മ്മെ 20 - 30 സ്പീഡില്‍ ഇങ്ങനെ വരേണ്  ആ റോട്ടിലൂടെ വന്നവര്‍ക്കറിയാം അതെന്താണെന്ന്  പുതിയങ്ങാടി മുതല്‍ N H അല്ലേ ... റോഡിന്‍റെ മഹിമ പറഞ്ഞാല്‍ പിന്നെ ഇത് ഇവടെ നിക്കും അത് പോട്ടെ ...

ഞാന്‍ ആലത്തിയൂര്‍ കഴിഞ്ഞു  ഞമ്മന്റെ കുട്ടിച്ചാത്തന്‍ പടിക്കലാണ്   ഏറ്റവും വലിയ കുളം ഉള്ളത്  അത് കൊണ്ട് തന്നെ ഞാന്‍ 20 30 എന്നുള്ളത്  20 ആക്കി. അവിടെ എത്ത്യപ്പോള്‍ ആ കാഴ്ച്ച കണ്ടെന്റെ ഹൃദയം ഇടിപ്പ് കൂടി ..

ഒരു കാല്  ഇല്ലാത്തൊരു ചങ്ങാതി അതികം പ്രായം ഒന്നുമില്ല  അദ്ധേഹത്തിന്റെ സ്കൂട്ടി നമ്മടെ ആ അഗാതമായ കൊല്ലിയിലേക്ക്  വീണിരിക്കുന്നു .  അദ്ദേഹം അദ്ധേഹത്തിന്റെ പരമാവതി ശ്രമിച്ചിരിക്കുന്നു . അദ്ധേഹത്തെ കണ്ടാല്‍ അറിയാം വസ്ത്രം എല്ലാം നനഞ്ഞിരിക്കുന്നു . ഞാന്‍ എന്‍റെ വണ്ടി നിറുത്തി ഓടി ചെന്നു . വണ്ടിയുടെ സൈഡില്‍ കെട്ടിയിട്ടിരുന്ന പച്ചക്കറിയും മുടുകയും ഒക്കെ തെറിച്ചു വീണിരിക്കുന്നു ..

ഇതൊന്നുമല്ല രസം കുറെ തടിയും തണ്ടുമുള്ള  ചെറുപ്പക്കാര്‍ അപ്പര്ത്തിരുന്നു  ആകാശത്തേക്ക്  പുക വിടുന്നു . അവര്‍ ഇബടെ നടക്കണ കാര്യങ്ങള്‍ ഒന്നും അറിയുന്നില്ല . അത്  വഴി പോയ പലരും കണ്ട പാതി കാണാത്ത പാതി സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന മുക ഭാവത്തില്‍ ഗീര്‍ ഒന്നും കൂടി മറ്റീട്ട്  അങ്ങട് പോയി  വണ്ടി നല്ലോണം താഴോട്ട്  ഊഴ്ന്നിരങ്ങിയിരുന്നു .. ഞാന്‍ എന്നെ കൊണ്ടാകുന്നതിലപ്പുരം ശ്രമിച്ചു ...
അവസാനം ഞങ്ങള്‍ ശ്രമിക്കുന്നത് കണ്ടിട്ട്  ഒരു യുവാവ്  ബൈക്ക് നിറുത്തി വന്നു സഹായിച്ചു  ആ വിനീതനോട്  അന്ന്  നന്ദി പറയാന്‍ പറ്റിയില്ല പക്ഷെ എന്നും ഞാന്‍ ഓര്‍ക്കുന്ന ഒരാളില്‍ ഒരാളാണ് അദ്ദേഹം .
ഇതൊന്നും അല്ല മക്കളെ വലുത് ആ കാല് ഇല്ലാത്ത മനുഷ്യന്‍ അദ്ധേഹത്തിന്റെ കണ്ണുകള്‍  നിരഞ്ഞിരിക്ക്നു ..

അദ്ദേഹം പറഞ്ഞു  മക്കളെ അര മണിക്കൂറായി ഞാന്‍ ഇങ്ങനെ നിക്കാന്‍ തുടങ്ങീട്ട് ...

എന്നിട്ട്  അദ്ദേഹം പരമ കാരുണ്യകനായ വജനങ്ങള്‍ ഞങ്ങളോട്  പറഞ്ഞു 

"ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും "

സത്യം . പടച്ചോന്‍ ഒരു വല്ലാത്ത സംഭവം ആണ് മക്കളെ ...
 ഇന്നെനിക് കുറച്ചു കടം ഉണ്ടേലും സ്വന്തായിട്ട്  ഒരു  സ്ഥാപനം ഉണ്ട് ...
ഇന്നീ സംഭവം ഓര്‍ക്കാന്‍ കാരണം ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു സ്വപ്നമായി മാത്രം കൊണ്ട് നടന്നിരുന്ന എന്‍റെ സ്വന്തം സ്ഥാപനം എന്നുള്ളത്  എങ്ങിനെ  സാധിച്ചു എന്നുള്ളത്  ബെര്തനെ ഇരുന്നു ചിന്തിച്ചപ്പോള്‍  ഓടി വന്നത്  ആ പവപെട്ടവന്റെ വാക്കുകള്‍ ആയിരുന്നു ....


Continue Reading | comments

മുടി

19 Sept 2013



എന്നു മുതലാ മുടി ചീകാന്‍ തുടങ്ങിയത് ...??


ഞാന്‍ ചെറുപ്പം മുതല്‍ മുടി ചീകുന്ന സ്വഭാവം ഇല്ലായിരുന്നു . 8 വരെ മുടിയെ മുടിയുടെ വഴിക്ക് വിട്ടു മുടി അങ്ങനെ ഒരു മുടിയനായ പുത്രനായി വളര്‍ന്നു വന്നു ...

ആയിടക്കാണ്‌ ആരൊക്കെയോ എന്നെ ഉപദേശിക്കാന്‍ തുടങ്ങിയത് ..

അങ്ങിനെ കൈ കൊണ്ട് ചീകുന്ന പരിപാടി തുടങ്ങി . അങ്ങിനെ ഒരു ദിവസം 8 ഇല്‍  പഠിക്കുന്ന കാലം പുറകിലെ ബെഞ്ചിലെ പാത്തൂ ക്ക് ഒരു ഇളക്കം ഇന്നോട് ... എന്താ ചെയ്യാ ഞാന്‍ പണ്ടേ മുടിയൊന്നും ചീകിയില്ലേലും ഭയങ്കര ഗ്ലാമര്‍ ആയിരുന്നു  :P . അത് പോട്ടെ ഓളെ നോട്ടത്തില്‍ എനിക്കും ചെറുതായിട്ട് ഇളകാന്‍ തുടങ്ങി. എന്താ ചെയ്യാ ഞാന്‍ ആണായി പോയില്ലേ .....
ഓള് വിരിച്ച വലയില്‍ ഈ കോയ വീണു ....

പിന്നെ അങ്ങട്  പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ആയിരുന്നു പ്രണയത്തിന്റെ ആദ്യ ദിവസം ഞാന്‍ ചീര്‍പ്പെടുത്തു ..

ഒരൊറ്റ വാരല്‍ ഇടതോട്ത്കാണോ അതോ വളതോട്ത്കനോന്നോന്നും നോക്കീല ...

പിന്നെ എന്നും അത് ശീലായി ഓളെ കാണുമ്പോ ഈ കോയ ചീര്‍പ്പെടുക്കും....

ഒരു ദിവസം ഉമ്മ ദേഷ്യത്തോടെ മുകത്തു നോക്കീട്ട് ..

ടാ ...

എന്തെ ഉമ്മ ..

ഇജ്ജ് മുസ്ലിമാനെടാ ..

എന്തെയ്ന്നു ..

മുടി എങ്ങോട്ടാ വാരാ ന്നു അനക്കരീലെ ..


ഇല്ലാ ഉമ്മാ ...

എന്നാലേ വലത്തോട്ടാ അല്ലാതെ ഇടതോട്ടല്ല ... ഇജ്ജെന്താ ഇടന്ഗോടന്‍ ആണോ ..??

ഏയ്‌  അല്ല ...

പക്ഷേങ്കില്‍ ഉമ്മാന്റെ ഫിലോസഫി  മുടിക്ക് മനസ്സിലാവണ്ടേ ...

അത് ആദ്യം വര്ന്നോട്ത്ക്ക് തന്നെ നിന്നു ...

ഇപ്പോഴും മുടി മുടിടെ സ്വഭാവം മറ്റീട്ടില്ല .....

അത് കൊണ്ട് തന്നെ ഞാനിപ്പോഴും ഇടന്ഗോടനായിട്ട്  നിക്കേണ് .....

പിന്നെ നമ്മുടെ പത്തൂന്റെ കാര്യം ... ഓള് ഇപ്പൊ ഒരു കുട്ടിയൊക്കെ ആയി സുഖായി ജീവിക്കണ്
 :P




Like this page :  https://www.facebook.com/TattimMuttim
Continue Reading | comments

എന്‍റെ മദ്രസാ പഠനക്കാലം ..

8 Sept 2013



എന്‍റെ മദ്രസാ പഠനക്കാലം ഏറെ രസകരമായിരുന്നു. എന്നെ ആദ്യം ചേര്‍ത്തതും മദ്രാസിലായിരുന്നു . ഇക്കാക്കാടെ കയ്യും പിടിചൂന്ന്‍ പറയാന്‍ പറ്റൂല എന്നെ വലിചോണ്ടായിരുന്നു അവന്‍ പോയിരുന്നത് . ഞാന്‍ ആമേം ഓന് മുയലും ആയിരുന്നു, അവന്‍ എന്നെ വലിച്ചോണ്ട് പോവുന്നതിനും കാരണമുണ്ട് അവന്‍റെ ഉസ്താദ്‌ ആള് നല്ലോണം തല്ലുവായിരുന്നു നേരം വയ്ക്യാല്‍ , നമ്മള് പിന്നെ രണ്ടാം ക്ലാസ്സല്ലേ..
മൊല്ലാക്കക്ക് അറിയാ ന്നെ തൊട്ടാല്‍ ആപ്പീസ് പൂട്ടും ന്ന്‍ ..

പണ്ടേ ഞാന്‍ നല്ലോണം കരച്ചില്‍ പ്രാക്ടീസ് ചെയ്യുമായിരുന്നു ആരു ചീത്ത പറഞ്ഞാലും തല്ല്യാലും തൊടങ്ങും ഞമ്മടെ ആ പാട്ട് .....

ഇപ്പൊ അങ്ങനെ ഒന്നുല്ല്യാട്ടോ .. ഇപ്പൊ കരയാന്‍ അറിയില്ല ...
 എത്ര സങ്കടം വന്നാലും കരച്ചില്‍ വരൂല.. :-( :-(



അതൊക്കെ പോട്ടെ..

വേറെ ഒരു കാര്യം ഞാന്‍ മൂന്നാം ക്ലാസ്സ്ക് ജയ്ച്ചപ്പോ പുതിയ ബുക്ക്‌ ഒക്കെ  മേടിക്കണല്ലോ ...
ഉമ്മാനോട് പൈസ ചോയ്ച്ചു ....

ഉമ്മ പറഞ്ഞു ഇജ്ജ് ചെറിയ കുട്ട്യാണ്‌ അന്‍റെ കയ്യില്‍ തോനെ പൈസ ഒന്നും തരാന്‍ പറ്റൂല ....
ഉമ്മ പൈസ ന്‍റെ കയ്യില്‍ തരാന്‍ പട്ടൂലാന്നെന്നെ ഞാന്‍ വിടോ , ഞാന്‍ രണ്ടും കല്പിച്ചു അങ്ങട് കരഞ്ഞു. അത് അങ്ങട് ശരിക്കും ഏറ്റു ...

അങ്ങനെ പിറ്റേ ദിവസം 100 രൂപ ന്‍റെ കയ്യില്‍ വെച്ചു തന്നു ...

ഞാന്‍ അത് പുസ്തകത്തിന്റെ ഉള്ളില്‍ മയില്‍ പീലി വെക്കുന്നത് പോലെ ..

ഖുര്‍ആന്‍ ന്‍റെ ഉള്ളില്‍ വെച്ചു പോവണ്ടാ ന്നു കരുതി....

മദ്രസയില്‍ എത്തിയത് മുതല്‍ ഞാന്‍ ഇടക്കൊക്കെ തുറന്നു നോക്കും പൈസ അവിടെ തന്നെ ഉണ്ടോന്നു നോക്കും 100 പോയാല്‍ അടിയോടടി ആയിരിക്കും .

ഉസ്താദ്‌ ക്ലാസ്സില്‍ വന്നു , അല്പം ക്ലാസ്സ്‌ എടുത്തതിനു ശേഷം എല്ലാരോടും ബുക്കിനുള്ള പൈസ കൊണ്ട് വരാന്‍ പറഞ്ഞു.

ഞാന്‍ ഖുര്‍ആന്‍ തുറന്നു ...

പടച്ചോനെ പൈസ കാണാനില്ല , ഞാന്‍ ആകെപാടെ വിയര്‍ത്തു കുളിച്ചു .

ഉമ്മാനോട് എന്ത് പറയും , ബുക്കില്ലാതെ എങ്ങനെ വീട്ടില്‍ പോകും..

അള്ളാഹു അക്ബര്‍ എന്നു പറഞ്ഞവിടെ ഇരുന്നു ..

ഞാന്‍ കരുതി ഏതേലും അവന്മാര് എന്നെ പറ്റിക്കാന്‍ എടുത്ത് വെച്ചതാകും ന്നു

ഞാന്‍ എല്ലാവരോടും ഞാന്‍ ചോയ്ച്ചു...

ആരും കണ്ടില്ലാന്നു പറഞ്ഞു .ക്ലാസ്സില്‍ ഞാന്‍ അരിച്ചു പെറുക്കി.. നോ രക്ഷ..
ഞാന്‍ 10 മിനുട്ട് മുന്ബ് ഖുര്‍ആന്‍ ന്‍റെ ഉള്ളില്‍ കണ്ട സാധനം എവടെ പോയി ഇനി പടച്ചോന്‍ കൊണ്ടോയോ ...

അല്ല ഏതോ മഹാന്‍ അടിച്ചു മാറ്റിയതാ സത്യം ....

ബട്ട്‌ എങ്ങനെ ...?

ആരോടും പരാതി പറയുന്ന സ്വഭാവം ഇക്ക് പണ്ടേ ഇല്ലാ...

പറഞ്ഞിട്ട് കാര്യമില്ലാന്നറിയാം ഒന്നെങ്കില്‍ ഒരു إنشا الله അല്ലേല്‍ ചീത്ത അങ്ങനെ എന്തേലും ആണ് നമ്മള്‍ ആരോടെങ്കിലും പറഞ്ഞാല്‍ എനിക്കിതുവരെ കിട്ടിയിട്ടുള്ളത് അത് കൊണ്ട് തന്നെ ആരോടും പരാതി പറഞ്ഞില്ലാ..

സ്വലാത്തും ചൊല്ലി നേരെ വീട്ടിലോട്ടു വിട്ടു ...

ഉമ്മ ചെന്ന പാടെ ബാക്കി ചോയ്ച്ചു  പടച്ചോനെ ചതിച്ചു ..

പടച്ചോനെ എന്‍റെ ജീവിതത്തില്‍ ആദ്യം അറിഞ്ഞു കൊണ്ട് ഒരു കള്ളം ഞാന്‍ പറഞ്ഞു ... ഉമ്മാ അത് ബുക്കിന്റെ കൂടെ കിട്ടോള്ളൂ ...

പിന്നെ ഉമ്മ ഒന്നും പറഞ്ഞില്ല ....

ഞാന്‍ അന്ന് മുഴുവന്‍ ഇരുന്നു ചിന്തിച്ചു ആരാണാ പൈസ എടുത്തേ എന്‍റെ അടുത്ത് രണ്ടു വലിയ ചെക്കന്മാരയിരുന്നു അവര്‍ തോറ്റ് തോറ്റ് അങ്ങിനെ ആയതാണ് എനിക്കൊരു സംശയം ഒരെടുതിരിക്കുമോ (പടച്ചോനെ പൊറുക്കണേ ഒരിക്കലും ഒരു കാര്യോം ഊഹിച്ചു പറയരുതെന്നാണ് പടച്ചോന്‍ പറഞ്ഞുക്ക്നത് ) എന്ത് ചെയ്യാം ..

ഇന്നും എനിക്കറിയില്ല അതാരെങ്കിലും എടുത്തതാണോ അല്ലേല്‍ എവിടേലും കളഞ്ഞു പോയതാനോന്നോന്നും ..

എന്തായാലും ഒരു കള്ളം പറഞ്ഞാല്‍ ആയിരം കള്ളം അതിനെ മറക്കാന്‍ പറയേണ്ടി വരും ന്നാണല്ലോ കാരണവന്മാര് പറഞ്ഞ്ക്നത് ...

അവസാനം ഞാന്‍ പുടിക്കപെട്ടു..
പോലീസ് കാര് പെറ്റി കേസ് അടിച്ചു കേറ്റുന്നത് പോലെ ഓരോരുത്തര്‍ ഓരോന്ന് പറഞ്ഞു. ഞാന്‍ മുട്ടായി വേടിച്ചു തീര്തതനെന്നും മറ്റും ..

എന്തായാലും വാപ്പാന്റെ അടി അന്ന് നല്ലോണം കൊണ്ട് ..

കള്ളം പറഞ്ഞതിനും പൈസ കൊണ്ട് പോയി കളഞ്ഞതിനും ഒക്കെപാടെ ...

ഇന്ന് ഇതോര്‍ക്കാന്‍ കാരണം ഉമ്മ മുഹിയുധീന്‍ ഷെയ്ഖ് ന്‍റെ ഒരു കഥയുണ്ടല്ലോ കൊള്ളക്കാര്‍ അദ്ധേഹത്തെ പിടിച്ചപ്പോള്‍ പൊന്ന്  എവ്ടെനു ഒളിപ്പിചെന്നു ചോയ്ച്ചപ്പോ അദ്ദേഹം സത്യം പറഞ്ഞു അപ്പോള്‍ കൊള്ളക്കാര്‍ ചോയ്ച്ചു നിനക്ക്ക കള്ളം പറയാമായിരുന്നില്ലേ അതിലെ ഒരു വരി ഉമ്മ ഞങ്ങടെ ആനുട്ടിക് പാടി കൊടക്കണത് കേട്ടപ്പോ ഓടിയതാ  "കള്ളം പറയല്ലേ ന്നു പൊന്നുമ്മ ചൊന്നാര്  " കള്ളന്‍റെ കയ്യില്‍ പൊന്ന് കൊടുത്തവര്‍

എന്നൊക്കെ ഉമ്മ അവന്ക് പാടി കൊടുക്കുന്നുണ്ട് അവന്‍ തലേം ആട്ടനുണ്ട് എന്താ സംഭവം ന്നു അറിയണ്ടേ ..


Continue Reading | comments

മൊബൈല്‍ ഫോണിലൂടെ പാസ്സ്പോര്‍ട്ടിനു അപേക്ഷിക്കാം

2 Sept 2013

സ്മാര്‍ട്ട്‌ ഫോണിലൂടെയും ടാബ്ലെറ്റ് കളിലൂടെയും പാസ്പോര്‍ട്ടിനു അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഉടന്‍ തന്നെ ലഭ്യ മായേക്കാം. വിദേശ കാര്യ മന്ത്രാലയം വികസിപ്പിച്ച 'mPassport Seva ' എന്ന ആന്ദ്രോയിട് അപ്പ്ലിക്കേഷനിലൂടെ യാണിത്‌ സാധ്യമാകുന്നത്. അപ്പ്ലിക്കേഷന്‍ സ്റ്റാറ്റസ് അറിയാനും , ട്രാക്കിങ്ങിനും , അടുത്തുള്ള പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളെ കുറിച്ചറിയാനും, ഒരു പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള വിവിധ നടപടിക്രമങ്ങളെ പറ്റി ഒക്കെ അറിയാനും ,ഒരു പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള വിവിധ നടപടി ക്രമങ്ങളെ കുറിച്ചുള്ള പൊതുവായ വിവരങ്ങളും തുടങ്ങി വിവിധ സര്‍വീസുകള്‍ ഈ അപ്ലിക്കേഷന്‍ ഇപ്പോള്‍ പ്രധാനം ചെയ്യുന്നുണ്ട് www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന്‍ ഈ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കാം . ഏതാനും മാസങ്ങള്കുള്ളില്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് പാസ്പോര്‍ട്ട് സേവാ പ്രൊജക്റ്റ്‌ ജോയിന്റ് സെക്രട്ടറിയും ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ ആയ മുക്തേശ് കെ പര്‍ദേശി അറിയിച്ചിരിക്കുന്നത് . പാസ്പോര്‍ട്ട് അപ്ലിക്കേഷന്‍ ന്നുള്ള പ്രക്ക്രിയകളെല്ലാം ഓണ്‍ലൈന്‍ ആക്കി കൊണ്ടുള്ള പാസ്പോര്‍ട്ട് സേവാ പ്രൊജക്റ്റ്‌ മുംബ് തന്നെ ആരംഭിച്ചിരിക്കുന്നു . പോലീസ് വെരിഫിക്കേഷന്‍ പ്രോസെസ്സ് ഓണ്‍ ലൈന്‍ ആക്കുന്നതിനു പാസ്പോര്‍ട്ട് ഓഫീസുകളെ പോലീസ് സ്റ്റേഷന്‍ നുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട് ...





അക്ഷര തെറ്റുണ്ടെങ്കില്‍ ശമിക്കണം ....

നിങ്ങളുടെ അപിപ്രായങ്ങളും നിര്‍ദേശങ്ങളും എനിക്ക് എഴുതുക ..

akn.itdsc@gmail.com
akn.itdsc@live.com

ഫെയ്സ്ബുക്കില്‍ ന്നെ ഫോളോ ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക ....
https://www.facebook.com/aknitdsc
https://www.facebook.com/TattimMuttim

Continue Reading | comments

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഐഡിയ യുടെ ക്യാമ്പസ്‌ കാര്‍ഡ്‌

ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഐഡിയ സെല്ലുലാര്‍ ആരംഭിച്ചിരിക്കുന്ന പുതിയ പ്ലാന്‍ ആണ് ക്യാമ്പസ്‌ കാര്‍ഡ്‌ . കുറഞ്ഞ നിരക്കിലുള്ള ടോക് ടൈം ,ഡേറ്റ ,എസ് എം എസ് .കോളിംഗ് എന്നിവയാണ് ഐഡിയ വാഗ്ദാനം നല്‍കുന്നത് ,79 രൂപക്ക് റീ ചാര്‍ജ് ചെയ്‌താല്‍ 30 രൂപയുടെ ടോക് ടൈം , 400MB ഡേറ്റ ,100 ലോക്കല്‍ / നാഷണല്‍ SMS, ഐഡിയ നെറ്റ് വര്‍ക്കില്‍ നിന്ന്‍ 30 പൈസ / മിനുട്ട്  നിരക്കില്‍ ലോക്കല്‍ കോളുകള്‍ ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയാണ് ഉപപോക്താക്കള്‍ക്ക് ലഭിക്കുക. ഒരു മാസമാണ് കാലാവധി . എയര്‍ സെല്‍ ഫുച്ചാ പായ്ക്ക് എന്നൊരു പ്ലാന്‍ ഡല്‍ഹി യില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഐഡിയ യുടെ ഈ നീക്കം. മുന്ബ് വോടാഫോണും സമാന മായ പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു . വോടാഫോണ്‍ ന്‍റെ ക്യാമ്പസ്‌ പാക്കിലൂടെ 149 അല്ലെങ്കില്‍ 275 രൂപക്ക് റീ ചാര്‍ജ് ചെയ്താല്‍ 40 പൈസ /മിനുട്ട് നിരക്കില്‍ STD കോളുകള്‍ നടത്താം 
Continue Reading | comments

ഇ - മഷി

മലയാളം ബ്ലോഗേഴ്സ്

Menus

 
Contents : Powered 2013. തട്ടീം മുട്ടീം - All Rights Reserved
Template Modify by Athif Comrade Inspired Bloger Community
Proudly powered by Blogger