ഞാനേയ് ചെറുപ്പത്തില്‍ എങ്ങനെ ആയിരുന്നു ....?( ഉമ്മാടെ അറിവിലെ ഞാന്‍ ചെറുപ്പത്തിലാട്ടോ... )

24 Aug 2013

ഇങ്ങനെ ആയിരുന്നപ്പോ  ഞാനൊരു സംബവായിരുന്നത്രെ.... ഓരോന്നീച്ചേ കേള്‍ക്കാം ഓക്കേ ......
 ഞാന്‍ വീട്ടില്‍ കുറുംബ് പിടിച്ചു നടക്കുന്ന കാലം ...

അന്നെനിക്ക് പ്രായം 3 വയസ്സ് ...

ഉമ്മ എപ്പോളും പറയും നീ ചെറുപ്പത്തില്‍ നല്ലോണം സംസാരിക്കുമായിരുന്നൂന്നു . പക്ഷെ അത് കേള്‍ക്കുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല . പിന്നെ ഞാന്‍ എങ്ങിനെ ഇങ്ങനെ ആയി.......

എന്തായാലും ഉമ്മ പറഞ്ഞ എന്‍റെ ഒരു കുരുത്തക്കേട് ഞാന്‍ ഇബടെ പറയാം ചിരിക്കരുത് ...... :-) :-) :- )


വീട്ടില്‍ നിന്നും എന്തിനോ വാശി പിടിച്ചു ഉമ്മാടെ ബ്രായും തോളിലിട്ട് വീട്ടില്‍ നിന്നിറങ്ങി ഇട വഴിയിലൂടെ നടന്നു നടന്നു റോടില്‍ എത്താനായപ്പോ ....
അതാ വരുന്നു ശശി ടീച്ചര്‍ ...
ശശി ടീച്ചര്‍ ആരാന്നല്ലേ ..
പറയാം ..
ടീച്ചര്‍ ഞങ്ങടെ വീട്ടില്‍ കുറച്ചു പിള്ളേര്‍ക്ക് ടൂഷന്‍ എടുക്കുന്നുണ്ട് ടീച്ചര്‍ എന്നെ കണ്ട പാടെ .. ചിരിച്ചോണ്ട് എന്‍റെ കയ്യ്  പിടിച്ചു വീട്ടിലേക്ക് നടന്നു..
 ദേ വരുന്നു ഉമ്മ വടി കൊണ്ട് ....

പിന്നെ നിങ്ങള്‍ ഊഹിച്ചെടുത്തു പൂരിപ്പിച്ചാ മതി ... :P



ഇഷ്ടയാല്‍ ലൈക്‌ അടി.....ആയില്ലേല്‍  കമന്റ്‌ ചെയ്യ്‌...
Continue Reading | comments (1)

ഇ - ടെസ്റ്റയില്‍സ്

18 Aug 2013

അതിരാവിലെ കിടക്കയില്‍  നിന്നെഴുന്നേറ്റപ്പോള്‍ തുടങ്ങി ശരീരത്തിനാകെ ഒരു ക്ഷീണം . അത് വക വയ്ക്കാതെ ഇള വെയില്‍ കായാന്‍ മുറ്റ ത്തിറങ്ങിയാതാണ് ഉമ്മാമ . കൈ കാലുകള്‍ക്ക് മരവിപ്പ് പടര്‍ന്നിരിക്കുന്നു .നെഞ്ഞിനൊരു വേദനയും .കുഴഞ്ഞ നാവുമായി തളര്‍ന്ന ശരീരം തറയിലേക്ക് വീഴുംബോഴേക്കും പടിവാതില്‍ക്കലെത്തി ആംബുലന്‍സ് .സംരക്ഷകര്‍ ഓടിയെത്തി .സമയത്തിന് മുന്നില്‍ വില പേശാതെ ഒരു ജീവന്‍ കൂടി സംരക്ഷിക്കപെട്ടു . പക്ഷെ ഇതിന്‍റെ അഭിനന്ദനം ആര്‍ക്ക് നല്‍കണം ..? ധരിച്ചിരുന്ന വസ്ത്രത്തില്‍ തുന്നി പിടിപ്പിച്ചിരുന്ന കുഞ്ഞന്‍ സെന്സരുകല്‍ക്കോ...? അതോ , അവയെ അതിനു പര്യപ്തമാക്കിയ ഇ - ടെസ്റ്റയില്‍സ് എന്ന സാങ്കേതിക വിധ്യക്കോ..? ഈ ഐ ടി യുഗത്തിന് പുതിയ മുതല്‍ കൂട്ടാണ് ഈ പുത്തന്‍ സാങ്കേതിക വിദ്യ ...


കൂടുതല്‍ അറിയാന്‍ നിങ്ങളുടെ അപിപ്രായവും നിര്‍ദേശങ്ങളും എനിക്ക് അറിയിക്കുക ..


ഇ - മെയില്‍ :- akn.itdsc@gmail.com
മൊബൈല്‍ :- 8606220500
Continue Reading | comments

എഞ്ചിനീയറിംഗ് കോളേജ് ഫസ്റ്റ് ഡേ (സീനിയേര്‍സ് ട്രീറ്റ്‌ )

14 Aug 2013


എഞ്ചിനീയറിംഗ് കോളേജ് ഇലെ ആദ്യ ദിവസം പുതിയ കോളേജ് ആണേലും ഒരു ഭയം ഏതെങ്കിലും തല തിരിഞ്ഞവര്‍  8 ന്റെ പണിയുമായി വഴിയില്‍ എങ്ങാനും നിപ്പുണ്ടാകുമോന്ന്‍ ....
സംശയം വെറുതെ ആയില്ല ചെന്ന പാടെ കണ്ടു മുട്ടിയത് ഒരു പാവത്താനെ ഞാന്‍ സലാം പറഞ്ഞു അവന്‍ അത് മടക്കി ബ്രാഞ്ച് ഏതാന്നു ചോയ്ച്ചു ഞാന്‍ മറുപടിയും പറഞ്ഞു കമ്പ്യൂട്ടര്‍ സയന്‍സ് .. അവന്‍ ഒരു ഓള്‍ ദി ബെസ്റ്റ് കാച്ചി .. ഞാന്‍ വണ്ടി സൈടാക്കി ബാഗും തൂക്കി ക്ലാസ്സിലോട്ട് നടന്നു എന്‍റെ കൂടെ ഒരുത്തനും കൂടി ഉണ്ട്ട്ടോ പേര് ഉനൈസ് ഞങ്ങള്‍ സെയിം ബ്രാഞ്ച് ആണ് ...
ഞങ്ങള്‍ രണ്ടുപേരും കൂടി കോളേജ് ന്‍റെ ഉത്തരത്തിലെക്ക് പോയി അവിടെ ആണ് ക്ലാസ്സ്‌ റൂം അവിടെ സീറ്റില്‍ ഇരുന്നു പുറത്തേക്ക് നോക്കിയാല്‍ തൂ വെള്ള ആകാശം മാത്രം കാണാം ഇച്ചിരി കുന്നിന്‍ മൊട്ടകളും ....
ഓരോ ബ്രാഞ്ചും എടുക്കുന്ന അധ്യാപകര്‍ വന്നു തുടക്കം വെച്ചു അവസാനം ആദ്യ ദിവസത്തെ തടവ് കഴിഞ്ഞു പരോളില്‍ ഇറങ്ങി .... 
ഓഹ് ഒരു കാര്യം വിട്ടു ഇതിന്റെ ഇടക്ക് നമ്മുടെ സീനിയേര്‍സിന്റെ വക മിട്ടായി വിതരണം ഉണ്ടായിരുന്നു അതും മെക്കഇലെ പിള്ളേര്‍ ആയിരുന്നു .
മിട്ടായിടെ കൂടെ അവരുടെ ഒരു ബ്രാന്‍ഡ്‌ നെയിം ഉള്ള ചെറിയ ഒരു കാര്‍ഡും അതിന്റെ കൂടെ പിന്‍ ചെയ്തിരിക്കുന്നു .
അപ്പോള്‍  ഇച്ചിരി സമാധാനം ഉണ്ടായിരുന്നു പിള്ളേര് നല്ല തറവാട്ടില്‍ പിറന്നതാണെന്ന് ....
ഇനി അവസാനത്തിലേക്ക് ഞാനും ഉനൈസ് കെ കെ യും വണ്ടിയുടെ അടുത്തേക്ക് നടന്നു ...
ചെന്നു..... കണ്ടു .... കീഴടങ്ങി 
ദേ .. നിക്കണ് മെലിഞ്ഞൊരുത്തന്‍ ഉനൈസ് ആയിരുന്നു മുന്പില്‍ നടന്നത് . അവന്‍ ഉനൈസിനോദ് ചോയ്ച്ചു അതാരതാ ബണ്ടി..
അവന്‍ ചോയ്ച്ചത്‌ പാതി ചോയ്ക്കതത് പാതി ന്‍റെ  നേരക്ക് ഇങ്ങട് ചൂണ്ടി ..
ഞാന്‍ ഒന്ന് മൂളി ....
പിന്നെ അവന്‍ ന്നെ നോക്കി കൊണ്ട് പറഞ്ഞു നാളെ മുതല്‍ ഇങ്ങോട്ട വണ്ടി കൊണ്ട് വരരുതെന്ന്‍ ...
ഞാന്‍  ശരി സര്‍ എന്ന മട്ടില്‍ വണ്ടി എടുക്കാന്‍ നോക്കുമ്പോള്‍ അല്ലെ രസം മിട്ടായി തന്ന കൈ കൊണ്ട് തന്നെ പണി കിട്ടിയിരിക്ക്നു ..
ചൂയിന്ഗം .. ഞമ്മടെ ബബ്ല്കം കയ് അക്സിലെട്ടര്‍ ലിവെര്‍മ്മലും സീറ്റിലും അത് കൊണ്ട് ഡിസൈന്‍ ചെയ്തിരിക്ക്നു ...
പടച്ചവനോട് നല്ലോണം പ്രാര്‍ത്ഥിച്ചു .... ഈ ക്രൂരത ചെയ്ത മെക്കിലെ പിള്ളേരെ പോവുന്നതിനു മുന്ബ് എന്‍റെ മുന്നിലിറ്റൊന്നു പരീക്ഷിക്കനെയ്ന്നു ..
മിട്ടായി തന്ന കൈ കൊണ്ട് തന്നെ മാനം കളഞ്ഞല്ലോ പിള്ളേര് ....
ഒരു ജാതി അറപ്പും വെറുപ്പും തോന്നി അവരോട് ഒന്നും ഉരിയാടാതെ പടച്ചോന്‍ അവര്കുള്ളത് കൊടുത്തോളും എന്നു മനസ്സില്‍ പറഞ്ഞോണ്ട് പേപ്പര്‍ എടുത്ത് വിര്ത്തിയാക്കി വണ്ടി മുഴുവന്‍ അങ്ങിനെ ഒരു ക്ലാസ്സ്മേറ്റ് നോട്ട് ബുക്ക്‌ തീര്‍ന്നു 30 രൂപ നഷ്ടം :-(    അത് പോട്ടെ അതിലെല്ല സങ്കടം കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു വലുതാക്കിയിട്ട് വാര്‍ണിംഗ് ന്നും പിന്നെ എന്തെക്കെയോ എഴുതി കൂട്ടീക്നു ഇംഗ്ലീഷ് ആയത കൊണ്ട് വായിക്കാന്‍ പോയില്ല വായിച്ചവന്‍ പറഞ്ഞു നിറയെ സ്പെല്ലിംഗ് മിസ്റ്റെക്ക് ആണെടാ ഏതായാലും പഠിക്കാന്‍ വന്നവനല്ല ചെയ്ത്ക്നതെന്ന് മനസ്സിലായി മനസ്സില്‍ ഒന്നും കൂടി ആയ ............. മോനെ ശപിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു.....

പോകുമ്പോള്‍  ഉനൈസിനോദ് സൊകാര്യം പറഞ്ഞു ...
തൊടക്കം മോശമായി ലേ .....
അവന്‍ പുറകില്‍ ഇരുന്നൊന്നു മൂളി ...
 ഉം..
Continue Reading | comments

ഇ - മഷി

മലയാളം ബ്ലോഗേഴ്സ്

Menus

 
Contents : Powered 2013. തട്ടീം മുട്ടീം - All Rights Reserved
Template Modify by Athif Comrade Inspired Bloger Community
Proudly powered by Blogger