എഞ്ചിനീയറിംഗ് കോളേജ് ഇലെ ആദ്യ ദിവസം പുതിയ കോളേജ് ആണേലും ഒരു ഭയം ഏതെങ്കിലും തല തിരിഞ്ഞവര്‍ 8 ന്റെ പണിയുമായി വഴിയില്‍ എങ്ങാനും നിപ്പുണ്ടാകുമോന്ന്‍ ....
സംശയം വെറുതെ ആയില്ല ചെന്ന പാടെ കണ്ടു മുട്ടിയത് ഒരു പാവത്താനെ ഞാന്‍ സലാം പറഞ്ഞു അവന്‍ അത് മടക്കി ബ്രാഞ്ച് ഏതാന്നു ചോയ്ച്ചു ഞാന്‍ മറുപടിയും പറഞ്ഞു കമ്പ്യൂട്ടര്‍ സയന്‍സ് .. അവന്‍ ഒരു ഓള്‍ ദി ബെസ്റ്റ് കാച്ചി .. ഞാന്‍ വണ്ടി സൈടാക്കി ബാഗും തൂക്കി ക്ലാസ്സിലോട്ട് നടന്നു എന്‍റെ കൂടെ ഒരുത്തനും കൂടി ഉണ്ട്ട്ടോ പേര് ഉനൈസ് ഞങ്ങള്‍ സെയിം ബ്രാഞ്ച് ആണ് ...
ഞങ്ങള്‍ രണ്ടുപേരും കൂടി കോളേജ് ന്‍റെ ഉത്തരത്തിലെക്ക് പോയി അവിടെ ആണ് ക്ലാസ്സ് റൂം അവിടെ സീറ്റില്‍ ഇരുന്നു പുറത്തേക്ക് നോക്കിയാല്‍ തൂ വെള്ള ആകാശം മാത്രം കാണാം ഇച്ചിരി കുന്നിന്‍ മൊട്ടകളും ....
ഓരോ ബ്രാഞ്ചും എടുക്കുന്ന അധ്യാപകര്‍ വന്നു തുടക്കം വെച്ചു അവസാനം ആദ്യ ദിവസത്തെ തടവ് കഴിഞ്ഞു പരോളില്‍ ഇറങ്ങി ....
ഓഹ് ഒരു കാര്യം വിട്ടു ഇതിന്റെ ഇടക്ക് നമ്മുടെ സീനിയേര്‍സിന്റെ വക മിട്ടായി വിതരണം ഉണ്ടായിരുന്നു അതും മെക്കഇലെ പിള്ളേര്‍ ആയിരുന്നു .
മിട്ടായിടെ കൂടെ അവരുടെ ഒരു ബ്രാന്‍ഡ് നെയിം ഉള്ള ചെറിയ ഒരു കാര്‍ഡും അതിന്റെ കൂടെ പിന്‍ ചെയ്തിരിക്കുന്നു .
അപ്പോള്‍ ഇച്ചിരി സമാധാനം ഉണ്ടായിരുന്നു പിള്ളേര് നല്ല തറവാട്ടില്‍ പിറന്നതാണെന്ന് ....
ഇനി അവസാനത്തിലേക്ക് ഞാനും ഉനൈസ് കെ കെ യും വണ്ടിയുടെ അടുത്തേക്ക് നടന്നു ...
ചെന്നു..... കണ്ടു .... കീഴടങ്ങി
ദേ .. നിക്കണ് മെലിഞ്ഞൊരുത്തന്‍ ഉനൈസ് ആയിരുന്നു മുന്പില്‍ നടന്നത് . അവന്‍ ഉനൈസിനോദ് ചോയ്ച്ചു അതാരതാ ബണ്ടി..
അവന്‍ ചോയ്ച്ചത് പാതി ചോയ്ക്കതത് പാതി ന്‍റെ നേരക്ക് ഇങ്ങട് ചൂണ്ടി ..
ഞാന്‍ ഒന്ന് മൂളി ....
പിന്നെ അവന്‍ ന്നെ നോക്കി കൊണ്ട് പറഞ്ഞു നാളെ മുതല്‍ ഇങ്ങോട്ട വണ്ടി കൊണ്ട് വരരുതെന്ന്‍ ...
ഞാന്‍ ശരി സര്‍ എന്ന മട്ടില്‍ വണ്ടി എടുക്കാന്‍ നോക്കുമ്പോള്‍ അല്ലെ രസം മിട്ടായി തന്ന കൈ കൊണ്ട് തന്നെ പണി കിട്ടിയിരിക്ക്നു ..
ചൂയിന്ഗം .. ഞമ്മടെ ബബ്ല്കം കയ് അക്സിലെട്ടര്‍ ലിവെര്‍മ്മലും സീറ്റിലും അത് കൊണ്ട് ഡിസൈന്‍ ചെയ്തിരിക്ക്നു ...
പടച്ചവനോട് നല്ലോണം പ്രാര്‍ത്ഥിച്ചു .... ഈ ക്രൂരത ചെയ്ത മെക്കിലെ പിള്ളേരെ പോവുന്നതിനു മുന്ബ് എന്‍റെ മുന്നിലിറ്റൊന്നു പരീക്ഷിക്കനെയ്ന്നു ..
മിട്ടായി തന്ന കൈ കൊണ്ട് തന്നെ മാനം കളഞ്ഞല്ലോ പിള്ളേര് ....
ഒരു ജാതി അറപ്പും വെറുപ്പും തോന്നി അവരോട് ഒന്നും ഉരിയാടാതെ പടച്ചോന്‍ അവര്കുള്ളത് കൊടുത്തോളും എന്നു മനസ്സില്‍ പറഞ്ഞോണ്ട് പേപ്പര്‍ എടുത്ത് വിര്ത്തിയാക്കി വണ്ടി മുഴുവന്‍ അങ്ങിനെ ഒരു ക്ലാസ്സ്മേറ്റ് നോട്ട് ബുക്ക് തീര്‍ന്നു 30 രൂപ നഷ്ടം :-( അത് പോട്ടെ അതിലെല്ല സങ്കടം കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു വലുതാക്കിയിട്ട് വാര്‍ണിംഗ് ന്നും പിന്നെ എന്തെക്കെയോ എഴുതി കൂട്ടീക്നു ഇംഗ്ലീഷ് ആയത കൊണ്ട് വായിക്കാന്‍ പോയില്ല വായിച്ചവന്‍ പറഞ്ഞു നിറയെ സ്പെല്ലിംഗ് മിസ്റ്റെക്ക് ആണെടാ ഏതായാലും പഠിക്കാന്‍ വന്നവനല്ല ചെയ്ത്ക്നതെന്ന് മനസ്സിലായി മനസ്സില്‍ ഒന്നും കൂടി ആയ ............. മോനെ ശപിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു.....
പോകുമ്പോള്‍ ഉനൈസിനോദ് സൊകാര്യം പറഞ്ഞു ...
തൊടക്കം മോശമായി ലേ .....
അവന്‍ പുറകില്‍ ഇരുന്നൊന്നു മൂളി ...
ഉം..
0 comments:
Post a Comment