Home » » ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തശന്‍ അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തശന്‍ അന്തരിച്ചു

 ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ജിറോമന്‍ കിമുറ മുത്തച്ഛന്‍ അന്തരിച്ചു. 116ാം വയസ്സില്‍ സ്വദേശമായ ജപ്പാനില്‍ തന്നെയാണ് കിമുറ മുത്തച്ഛന്‍ അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തന്റെ നാലു തലമുറകളെ കണ്ട ഭാഗ്യവുമായാണ് കിമുറ വിടവാങ്ങിയത്. 1897 ഏപ്രില്‍ 19 ന് ജനിച്ച കിമുറ മുത്തച്ഛന്‍ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ത്തത് 2012ലാണ്. 2012 ല്‍ 115 കാരിയായ യുഎസ് വനിത അന്തരിച്ചതിനെ തുടര്‍ന്നാണ് കിമുറ ആ പദവിയിലേക്ക് വന്നത്. അന്ന മുത്തച്ഛന് 115 വയസ്സും 253 ദിവസവുമായിരുന്നു പ്രായം. ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ ഭരണ കാലത്ത് ജനിച്ച കിമുറവിന് ഏഴ് മക്കളെയും 14 കൊച്ചുമക്കളെയും 25 പേരക്കുട്ടികളെയും അവരുടെ 13 കുട്ടികളെയും കാണാന്‍ കഴിഞ്ഞു. 40 വര്‍
ഷം പ്രാദേശിക പോസ്റ്റ് ഓഫീസില്‍ ജീവനക്കാരനായിരുന്ന കിമുറ വിരമിച്ചതിനു ശേഷം മകനൊപ്പം കൃഷിപ്പണിയില്‍ സജീവമാവുകയായിരുന്നു. 90 വയസ്സു വരെ കൃഷിക്കാരനായും ജീവിച്ചു.

Read more at: http://malayalam.oneindia.in/news/2013/06/12/world-world-oldest-person-dise-109662.html
Share this article :

0 comments:

 
Contents : Powered 2013. തട്ടീം മുട്ടീം - All Rights Reserved
Template Modify by Athif Comrade Inspired Bloger Community
Proudly powered by Blogger