എങ്ങനെ നമുക്ക് നമ്മുടെ ലാപ്പിലെ ഓര്‍ ടെസ്ക്ടോപ്പിലെ വൈ ഫൈ അടാപ്ടര്‍ ഒരു വൈ ഫൈ മോഡം ആയി ഉപയോഗിക്കാം .....

3 Jul 2013


ആദ്യം ചെയ്യേണ്ടത്  താഴെ കാണുന്ന ലിങ്കില്‍ നിന്നും ആ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക എന്നതാണ് ..

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവടെ ക്ലിക്ക് ചെയ്യുക


ശേഷം  അതിലെ സെറ്റിംഗ്സ്  എടുത്തിട്ട് ഹോട്ട്  സ്പോട്ട്  നെയ്മും  പാസ്സ്‌വേര്‍ഡ്‌ ഉം കൊടുക്കുക പിന്നെ ഇന്റര്‍നെറ്റ്‌ എന്ന ഓപ്ഷനില്‍ യേത് കണക്ഷന്‍ ആണോ ഉപയോകിക്കുന്നത് അതിന്‍റെ നെറ്റ്‌വര്‍ക്ക് നെയിം സെലക്ട്‌  ചെയ്യുക ..

വൈ -ഫൈ എന്ന ഓപ്ഷനില്‍ വൈ -ഫൈ ആക്കി കൊടുക്കുക

സെക്യൂരിറ്റി മോഡില്‍ അക്സെസ്സ് പോയിന്റ്‌ WPA2-PSK ആക്കുക ..
അവസാനം സ്റ്റാര്‍ട്ട്‌  ഹോട്ട് സ്പോട്ട്  എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യൂ സന്തോഷിക്കൂ ........
Continue Reading | comments

ഡ്രോപ്പ് ബോക്സ്‌ ഒരു ഓണ്‍ലൈന്‍ സ്റ്റോരേജ് സംവിധാനം

രാവിലെ തന്നെ ആലത്തിയൂര്‍ റഹ്മ ഗോള്‍ഡ്‌ ല്‍  നിന്നൊരു വിളി ...
ആത്തിഫേ ഇവടത്തെ കമ്പ്യൂട്ടര്‍ കംപ്ലൈന്റ്റ്‌ അയ്ക്ക്നു ഇജ്ജോന്നു വന്നു നോക്കിക്കാ ...

മുസ്തഫാക്ക വിളിച്ചാ പിന്നെ നേരം വൈകി   ചെന്നാല്‍  മുട്ടന്‍ പണികിട്ടും വേകം ടൂള്‍സ് ഒക്കെ  ബാഗിലാക്കി  ന്റ   ആക്ടീവമ്മെ  കത്തിച്ചു  വിട്ടു ...
ചെന്നു നോക്കിയപ്പോ  മതര്‍ ബോര്‍ഡ്‌  പണി മുടക്കീക്ക്നു ഒന്നും നോക്കീല പുതിയ ഒരെണ്ണം വെച്ചലാന്നു കല്പിച്ചു ...
പുതിയ മതര്‍ ബോര്‍ഡ്‌  ഒക്കെ വെച്ച് പ്രിന്‍റര്‍ കണക്ട് ചെയ്യാന്‍ നേരം പ്രിന്‍റര്‍ ന്‍റെ പോര്‍ട്ട്‌ കാണാനില്ല സാരല്ല്യാ അത്മ്മേ   യു  എസ്  ബി പോര്‍ട്ട്‌  ഉണ്ട് ....

കണക്ട്  ചെയ്ത് പോര്‍ട്ട്‌ ഒക്കെ ശരിയാക്കി ടെസ്റ്റ്‌ പ്രിന്റ്‌  എടുത്തു ഒകെ ..

കാശും വാങ്ങി സ്ഥലം വിടാന്‍ നോക്കുമ്പോ പിന്നീന്നൊരു വിളി....
Continue Reading | comments

പൂവ്വരുക്കല്ലേ പൂവ്വരുക്കല്ലേ ആറ്റലായ പെങ്ങളേ ..... (എന്‍റെ ഓര്‍മ്മകള്‍ )

2 Jul 2013

പൂവ്വരുക്കല്ലേ പൂവ്വരുക്കല്ലേ ആറ്റലായ പെങ്ങളേ .....
  ഈ പാട്ടു കേള്‍ക്കുമ്പോള്‍ എനിക്ക്  ഓര്‍മ്മ വരുന്നത് എന്‍റെ ബാല്യ കാലമാണു ..
അന്ന് ഒരു ദിവസം എന്തോ കാരണത്തിനു ഞാന്‍ ഒരു കള്ളം പറഞ്ഞു  ...
അന്ന്  ഉമ്മ പറഞ്ഞു തന്ന ഒരു കഥയിലെ അവസാന രംഗമാണ്‌ ആ പാട്ട് ...
ഇന്ന് ഞാന്‍ എന്‍റെ ആ പഴയ ഒരു ഉറങ്ങാത്ത രാത്രിയിലേക്ക് പോകുകയാണു ...


ഈ പാട്ടിനൊപ്പം ഉമ്മ പറയാറുള്ള ഒരു കഥയുണ്ടായിരുന്നു  എല്ലാവരും ഇത് വായിക്കുകയും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുകയും വേണം . ആ കഥ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു .....




ഒരിടത്തൊരു  ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു അവര്‍ക്ക്  ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു . ഉപ്പ ഒരു കര്‍ഷകനാണ് .എന്നും ഉച്ചയാകും നേരം ഉമ്മ ഉപ്പാക്ക് മോളുടെ കയ്യില്‍   കഞ്ഞി കൊടുത്തയക്കും ....


ഇടക്കിടക്ക്  ഉമ്മാന്റെ പുന്നാര മോന്‍ കഞ്ഞി കൊണ്ട് പോകുന്ന വഴിയില്‍ വെച്ച് പെങ്ങളുടെ കയ്യില്‍ നിന്നും തട്ടി പറിച്ചു മേടിച്ചു കുടിക്കും.. അത്  അവന്‍ ചില ദിവസങ്ങളില്‍ തുടര്‍ന്ന് പോന്നു
അത് അവള്‍ ഉമ്മാനോട് വന്നു പറയേം ചെയ്യും .. അന്ന് വൈകീട്ട്  ഉപ്പ വിശന്നു വളഞ്ഞു വന്നു കാര്യം തിരക്കും ...

ചെയ്ത തെറ്റിനു അവനെ നല്ലോണം ശിക്ഷിക്കേം ചെയ്യും ...


ഒരു ദിവസം കഞ്ഞി കൊണ്ട് പോകുകയായിരുന്ന  വഴിയില്‍ വെച്ച് ഒരു കുരങ്ങന്‍ അവളുടെ കയ്യിലെ കഞ്ഞി പാത്രം തട്ടിയെടുത്ത് കുടിച്ചു .....

കുരങ്ങന്‍ അവളോട് പറഞ്ഞു , നീ വീട്ടില്‍ചെന്നാല്‍ ഇക്കാക്ക കുടിച്ചതാണെന്നു പറഞ്ഞാ മതി ...


അവള്‍ പേടിച്ചു വിറച്ചു വീട്ടിലേക്ക് വന്നു


ഉമ്മ ദേഷ്യത്തോടെ ചോദിച്ചു കഞ്ഞി കൊടുത്തില്ലേടി ...

അവള്‍ വിക്കി വിക്കി പറഞ്ഞു....

അത് ...!!

അത് ........!!!


എന്താടി തുറന്നു പറയാന്‍..
Continue Reading | comments

ഇ - മഷി

മലയാളം ബ്ലോഗേഴ്സ്

Menus

 
Contents : Powered 2013. തട്ടീം മുട്ടീം - All Rights Reserved
Template Modify by Athif Comrade Inspired Bloger Community
Proudly powered by Blogger