ആത്തിഫേ ഇവടത്തെ കമ്പ്യൂട്ടര്‍ കംപ്ലൈന്റ്റ് അയ്ക്ക്നു ഇജ്ജോന്നു വന്നു നോക്കിക്കാ ...
മുസ്തഫാക്ക വിളിച്ചാ പിന്നെ നേരം വൈകി ചെന്നാല്‍ മുട്ടന്‍ പണികിട്ടും വേകം ടൂള്‍സ് ഒക്കെ ബാഗിലാക്കി ന്റ ആക്ടീവമ്മെ കത്തിച്ചു വിട്ടു ...
ചെന്നു നോക്കിയപ്പോ മതര്‍ ബോര്‍ഡ് പണി മുടക്കീക്ക്നു ഒന്നും നോക്കീല പുതിയ ഒരെണ്ണം വെച്ചലാന്നു കല്പിച്ചു ...
പുതിയ മതര്‍ ബോര്‍ഡ് ഒക്കെ വെച്ച് പ്രിന്‍റര്‍ കണക്ട് ചെയ്യാന്‍ നേരം പ്രിന്‍റര്‍ ന്‍റെ പോര്‍ട്ട് കാണാനില്ല സാരല്ല്യാ അത്മ്മേ യു എസ് ബി പോര്‍ട്ട് ഉണ്ട് ....
കണക്ട് ചെയ്ത് പോര്‍ട്ട് ഒക്കെ ശരിയാക്കി ടെസ്റ്റ് പ്രിന്റ് എടുത്തു ഒകെ ..
കാശും വാങ്ങി സ്ഥലം വിടാന്‍ നോക്കുമ്പോ പിന്നീന്നൊരു വിളി....
ആത്തിഫേ ബില്‍ പ്രിന്‍റ് വരാനില്ല ...
പടച്ചോനെ പണി പാളിയോ എന്നൊരു സംശയം ...
പേടിക്കാന്‍ ഒന്നും ഇല്ല ബില്ലിംഗ് സോഫ്റ്റ്‌വെയര്‍ ഇല്‍ പ്രിന്‍റര്‍ കോണ്‍ഫിഗര്‍ ചെയ്താല്‍ മതി...
അതിന്റെ ആ കൂശ്മാണ്ടം എവിടെ ...
കുറെ തിരഞ്ഞു ..
അവസാനം അവര്‍ക്ക് വിളിച്ചു അവര്‍ കുറച്ച് കംമാണ്ട്സ് പറഞ്ഞു ഞാന്‍ അത് പോലെയൊക്കെ ചെയ്തു ബട്ട് നോ റെസ്പോന്‍സ് ....
അവസാനം ....
ടീം വ്യൂവര്‍ കണക്ട് ചെയ്തു ....
അവര്‍ ചെയ്യുന്നതെല്ലാം നിരീക്ഷിച്ചു മനസ്സിലാക്കി ... ഇടക്ക് അവര്‍ ഒരു യുസര്‍ നെയ്മും പാസ്സ്‌വേര്‍ഡ് ഉം കൊടുത്തു ഒരു സൈറ്റ് ഓപ്പണ്‍ ആക്കി അതിന്റെ പേരാണ് ഡ്രോപ്പ് ബോക്സ് ..
ആദ്യം എന്താ സംഭവം എന്നു പിടി കിട്ടിയില്ലാ ....
കുറച്ചു കഴിഞ്ഞു ...
അവിടത്തെ അഡ്മിന്‍ കുറെ ഫയല്‍സ് അതില്‍ നിന്നും എടുക്കുന്നു ഒരു യു . എസ് . ബി. ഫ്ലാഷ് ഡ്രൈവ് പോലെ ...
ഞാന്‍ നേരെ എന്റെ ഓഫീസില്‍ വന്നു ജസ്റ്റ് ഒന്ന് ഗൂഗിള്‍ ഇല്‍ അടിച്ചു ഡ്രോപ്പ് ബോക്സ് പോരട്ടെ ...
വന്നു കണ്ടു കീഴടങ്ങി ......
2ജി ബി വരെ ഫ്രീ ഓണ്‍ലൈന്‍ സ്റ്റോറേജ് വാഗ്ദാനം നല്‍കുന്ന ഗൂഗിള്‍ ഡ്രൈവിനെക്കാലും യുസര്‍ ഇന്റര്‍ ഫേസ് ആയ ഒരു ഓണ്‍ലൈന്‍ സ്റ്റോറേജ് സംവിധാനം ....
നിങ്ങള്‍ക്കും ഉപയോഗിക്കാം .....
താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക .....
0 comments:
Post a Comment