എന്നു മുതലാ മുടി ചീകാന്‍ തുടങ്ങിയത് ...??
ഞാന്‍ ചെറുപ്പം മുതല്‍ മുടി ചീകുന്ന സ്വഭാവം ഇല്ലായിരുന്നു . 8 വരെ മുടിയെ മുടിയുടെ വഴിക്ക് വിട്ടു മുടി അങ്ങനെ ഒരു മുടിയനായ പുത്രനായി വളര്‍ന്നു വന്നു ...
ആയിടക്കാണ് ആരൊക്കെയോ എന്നെ ഉപദേശിക്കാന്‍ തുടങ്ങിയത് ..
അങ്ങിനെ കൈ കൊണ്ട് ചീകുന്ന പരിപാടി തുടങ്ങി . അങ്ങിനെ ഒരു ദിവസം 8 ഇല്‍ പഠിക്കുന്ന കാലം പുറകിലെ ബെഞ്ചിലെ പാത്തൂ ക്ക് ഒരു ഇളക്കം ഇന്നോട് ... എന്താ ചെയ്യാ ഞാന്‍ പണ്ടേ മുടിയൊന്നും ചീകിയില്ലേലും ഭയങ്കര ഗ്ലാമര്‍ ആയിരുന്നു :P . അത് പോട്ടെ ഓളെ നോട്ടത്തില്‍ എനിക്കും ചെറുതായിട്ട് ഇളകാന്‍ തുടങ്ങി. എന്താ ചെയ്യാ ഞാന്‍ ആണായി പോയില്ലേ .....
ഓള് വിരിച്ച വലയില്‍ ഈ കോയ വീണു ....
പിന്നെ അങ്ങട് പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ആയിരുന്നു പ്രണയത്തിന്റെ ആദ്യ ദിവസം ഞാന്‍ ചീര്‍പ്പെടുത്തു ..
ഒരൊറ്റ വാരല്‍ ഇടതോട്ത്കാണോ അതോ വളതോട്ത്കനോന്നോന്നും നോക്കീല ...
പിന്നെ എന്നും അത് ശീലായി ഓളെ കാണുമ്പോ ഈ കോയ ചീര്‍പ്പെടുക്കും....
ഒരു ദിവസം ഉമ്മ ദേഷ്യത്തോടെ മുകത്തു നോക്കീട്ട് ..
ടാ ...
എന്തെ ഉമ്മ ..
ഇജ്ജ് മുസ്ലിമാനെടാ ..
എന്തെയ്ന്നു ..
മുടി എങ്ങോട്ടാ വാരാ ന്നു അനക്കരീലെ ..
ഇല്ലാ ഉമ്മാ ...
എന്നാലേ വലത്തോട്ടാ അല്ലാതെ ഇടതോട്ടല്ല ... ഇജ്ജെന്താ ഇടന്ഗോടന്‍ ആണോ ..??
ഏയ് അല്ല ...
പക്ഷേങ്കില്‍ ഉമ്മാന്റെ ഫിലോസഫി മുടിക്ക് മനസ്സിലാവണ്ടേ ...
അത് ആദ്യം വര്ന്നോട്ത്ക്ക് തന്നെ നിന്നു ...
ഇപ്പോഴും മുടി മുടിടെ സ്വഭാവം മറ്റീട്ടില്ല .....
അത് കൊണ്ട് തന്നെ ഞാനിപ്പോഴും ഇടന്ഗോടനായിട്ട് നിക്കേണ് .....
പിന്നെ നമ്മുടെ പത്തൂന്റെ കാര്യം ... ഓള് ഇപ്പൊ ഒരു കുട്ടിയൊക്കെ ആയി സുഖായി ജീവിക്കണ്
:P
Like this page : https://www.facebook.com/TattimMuttim
0 comments:
Post a Comment