Home » » എന്‍റെ മദ്രസാ പഠനക്കാലം ..

എന്‍റെ മദ്രസാ പഠനക്കാലം ..



എന്‍റെ മദ്രസാ പഠനക്കാലം ഏറെ രസകരമായിരുന്നു. എന്നെ ആദ്യം ചേര്‍ത്തതും മദ്രാസിലായിരുന്നു . ഇക്കാക്കാടെ കയ്യും പിടിചൂന്ന്‍ പറയാന്‍ പറ്റൂല എന്നെ വലിചോണ്ടായിരുന്നു അവന്‍ പോയിരുന്നത് . ഞാന്‍ ആമേം ഓന് മുയലും ആയിരുന്നു, അവന്‍ എന്നെ വലിച്ചോണ്ട് പോവുന്നതിനും കാരണമുണ്ട് അവന്‍റെ ഉസ്താദ്‌ ആള് നല്ലോണം തല്ലുവായിരുന്നു നേരം വയ്ക്യാല്‍ , നമ്മള് പിന്നെ രണ്ടാം ക്ലാസ്സല്ലേ..
മൊല്ലാക്കക്ക് അറിയാ ന്നെ തൊട്ടാല്‍ ആപ്പീസ് പൂട്ടും ന്ന്‍ ..

പണ്ടേ ഞാന്‍ നല്ലോണം കരച്ചില്‍ പ്രാക്ടീസ് ചെയ്യുമായിരുന്നു ആരു ചീത്ത പറഞ്ഞാലും തല്ല്യാലും തൊടങ്ങും ഞമ്മടെ ആ പാട്ട് .....

ഇപ്പൊ അങ്ങനെ ഒന്നുല്ല്യാട്ടോ .. ഇപ്പൊ കരയാന്‍ അറിയില്ല ...
 എത്ര സങ്കടം വന്നാലും കരച്ചില്‍ വരൂല.. :-( :-(



അതൊക്കെ പോട്ടെ..

വേറെ ഒരു കാര്യം ഞാന്‍ മൂന്നാം ക്ലാസ്സ്ക് ജയ്ച്ചപ്പോ പുതിയ ബുക്ക്‌ ഒക്കെ  മേടിക്കണല്ലോ ...
ഉമ്മാനോട് പൈസ ചോയ്ച്ചു ....

ഉമ്മ പറഞ്ഞു ഇജ്ജ് ചെറിയ കുട്ട്യാണ്‌ അന്‍റെ കയ്യില്‍ തോനെ പൈസ ഒന്നും തരാന്‍ പറ്റൂല ....
ഉമ്മ പൈസ ന്‍റെ കയ്യില്‍ തരാന്‍ പട്ടൂലാന്നെന്നെ ഞാന്‍ വിടോ , ഞാന്‍ രണ്ടും കല്പിച്ചു അങ്ങട് കരഞ്ഞു. അത് അങ്ങട് ശരിക്കും ഏറ്റു ...

അങ്ങനെ പിറ്റേ ദിവസം 100 രൂപ ന്‍റെ കയ്യില്‍ വെച്ചു തന്നു ...

ഞാന്‍ അത് പുസ്തകത്തിന്റെ ഉള്ളില്‍ മയില്‍ പീലി വെക്കുന്നത് പോലെ ..

ഖുര്‍ആന്‍ ന്‍റെ ഉള്ളില്‍ വെച്ചു പോവണ്ടാ ന്നു കരുതി....

മദ്രസയില്‍ എത്തിയത് മുതല്‍ ഞാന്‍ ഇടക്കൊക്കെ തുറന്നു നോക്കും പൈസ അവിടെ തന്നെ ഉണ്ടോന്നു നോക്കും 100 പോയാല്‍ അടിയോടടി ആയിരിക്കും .

ഉസ്താദ്‌ ക്ലാസ്സില്‍ വന്നു , അല്പം ക്ലാസ്സ്‌ എടുത്തതിനു ശേഷം എല്ലാരോടും ബുക്കിനുള്ള പൈസ കൊണ്ട് വരാന്‍ പറഞ്ഞു.

ഞാന്‍ ഖുര്‍ആന്‍ തുറന്നു ...

പടച്ചോനെ പൈസ കാണാനില്ല , ഞാന്‍ ആകെപാടെ വിയര്‍ത്തു കുളിച്ചു .

ഉമ്മാനോട് എന്ത് പറയും , ബുക്കില്ലാതെ എങ്ങനെ വീട്ടില്‍ പോകും..

അള്ളാഹു അക്ബര്‍ എന്നു പറഞ്ഞവിടെ ഇരുന്നു ..

ഞാന്‍ കരുതി ഏതേലും അവന്മാര് എന്നെ പറ്റിക്കാന്‍ എടുത്ത് വെച്ചതാകും ന്നു

ഞാന്‍ എല്ലാവരോടും ഞാന്‍ ചോയ്ച്ചു...

ആരും കണ്ടില്ലാന്നു പറഞ്ഞു .ക്ലാസ്സില്‍ ഞാന്‍ അരിച്ചു പെറുക്കി.. നോ രക്ഷ..
ഞാന്‍ 10 മിനുട്ട് മുന്ബ് ഖുര്‍ആന്‍ ന്‍റെ ഉള്ളില്‍ കണ്ട സാധനം എവടെ പോയി ഇനി പടച്ചോന്‍ കൊണ്ടോയോ ...

അല്ല ഏതോ മഹാന്‍ അടിച്ചു മാറ്റിയതാ സത്യം ....

ബട്ട്‌ എങ്ങനെ ...?

ആരോടും പരാതി പറയുന്ന സ്വഭാവം ഇക്ക് പണ്ടേ ഇല്ലാ...

പറഞ്ഞിട്ട് കാര്യമില്ലാന്നറിയാം ഒന്നെങ്കില്‍ ഒരു إنشا الله അല്ലേല്‍ ചീത്ത അങ്ങനെ എന്തേലും ആണ് നമ്മള്‍ ആരോടെങ്കിലും പറഞ്ഞാല്‍ എനിക്കിതുവരെ കിട്ടിയിട്ടുള്ളത് അത് കൊണ്ട് തന്നെ ആരോടും പരാതി പറഞ്ഞില്ലാ..

സ്വലാത്തും ചൊല്ലി നേരെ വീട്ടിലോട്ടു വിട്ടു ...

ഉമ്മ ചെന്ന പാടെ ബാക്കി ചോയ്ച്ചു  പടച്ചോനെ ചതിച്ചു ..

പടച്ചോനെ എന്‍റെ ജീവിതത്തില്‍ ആദ്യം അറിഞ്ഞു കൊണ്ട് ഒരു കള്ളം ഞാന്‍ പറഞ്ഞു ... ഉമ്മാ അത് ബുക്കിന്റെ കൂടെ കിട്ടോള്ളൂ ...

പിന്നെ ഉമ്മ ഒന്നും പറഞ്ഞില്ല ....

ഞാന്‍ അന്ന് മുഴുവന്‍ ഇരുന്നു ചിന്തിച്ചു ആരാണാ പൈസ എടുത്തേ എന്‍റെ അടുത്ത് രണ്ടു വലിയ ചെക്കന്മാരയിരുന്നു അവര്‍ തോറ്റ് തോറ്റ് അങ്ങിനെ ആയതാണ് എനിക്കൊരു സംശയം ഒരെടുതിരിക്കുമോ (പടച്ചോനെ പൊറുക്കണേ ഒരിക്കലും ഒരു കാര്യോം ഊഹിച്ചു പറയരുതെന്നാണ് പടച്ചോന്‍ പറഞ്ഞുക്ക്നത് ) എന്ത് ചെയ്യാം ..

ഇന്നും എനിക്കറിയില്ല അതാരെങ്കിലും എടുത്തതാണോ അല്ലേല്‍ എവിടേലും കളഞ്ഞു പോയതാനോന്നോന്നും ..

എന്തായാലും ഒരു കള്ളം പറഞ്ഞാല്‍ ആയിരം കള്ളം അതിനെ മറക്കാന്‍ പറയേണ്ടി വരും ന്നാണല്ലോ കാരണവന്മാര് പറഞ്ഞ്ക്നത് ...

അവസാനം ഞാന്‍ പുടിക്കപെട്ടു..
പോലീസ് കാര് പെറ്റി കേസ് അടിച്ചു കേറ്റുന്നത് പോലെ ഓരോരുത്തര്‍ ഓരോന്ന് പറഞ്ഞു. ഞാന്‍ മുട്ടായി വേടിച്ചു തീര്തതനെന്നും മറ്റും ..

എന്തായാലും വാപ്പാന്റെ അടി അന്ന് നല്ലോണം കൊണ്ട് ..

കള്ളം പറഞ്ഞതിനും പൈസ കൊണ്ട് പോയി കളഞ്ഞതിനും ഒക്കെപാടെ ...

ഇന്ന് ഇതോര്‍ക്കാന്‍ കാരണം ഉമ്മ മുഹിയുധീന്‍ ഷെയ്ഖ് ന്‍റെ ഒരു കഥയുണ്ടല്ലോ കൊള്ളക്കാര്‍ അദ്ധേഹത്തെ പിടിച്ചപ്പോള്‍ പൊന്ന്  എവ്ടെനു ഒളിപ്പിചെന്നു ചോയ്ച്ചപ്പോ അദ്ദേഹം സത്യം പറഞ്ഞു അപ്പോള്‍ കൊള്ളക്കാര്‍ ചോയ്ച്ചു നിനക്ക്ക കള്ളം പറയാമായിരുന്നില്ലേ അതിലെ ഒരു വരി ഉമ്മ ഞങ്ങടെ ആനുട്ടിക് പാടി കൊടക്കണത് കേട്ടപ്പോ ഓടിയതാ  "കള്ളം പറയല്ലേ ന്നു പൊന്നുമ്മ ചൊന്നാര്  " കള്ളന്‍റെ കയ്യില്‍ പൊന്ന് കൊടുത്തവര്‍

എന്നൊക്കെ ഉമ്മ അവന്ക് പാടി കൊടുക്കുന്നുണ്ട് അവന്‍ തലേം ആട്ടനുണ്ട് എന്താ സംഭവം ന്നു അറിയണ്ടേ ..


Share this article :

0 comments:

 
Contents : Powered 2013. തട്ടീം മുട്ടീം - All Rights Reserved
Template Modify by Athif Comrade Inspired Bloger Community
Proudly powered by Blogger