Home » » ഓഹ് അവളെന്‍റെ കവിളില്‍ വിക്രസ് തുടങ്ങിയിരിക്കുന്നു.......

ഓഹ് അവളെന്‍റെ കവിളില്‍ വിക്രസ് തുടങ്ങിയിരിക്കുന്നു.......

ഓഹ് അവളെന്‍റെ കവിളില്‍ വിക്രസ്  തുടങ്ങിയിരിക്കുന്നു.......

ആഹ് അയ്യോ ഇവളെന്നെ കൊല്ലുന്നേ ........

കറന്റ്‌ പോയ സമയത്തു തന്നെ വന്നു വീട്ടില്‍ ഞാനും ഉപ്പയും മാത്രം എല്ലാ ദിവസവും ഇതിപ്പോ സ്ഥിരായ്ക്കകണ് ...
എന്താ ചെയ്യാ എന്തര ഉപദ്രവിച്ചാലും അവള്‍ക് എന്നെ നല്ലോണം ഇഷ്ടയിക്ക്നാല ....

ചോര നല്ലോണം കുടിക്കുന്നുണ്ട് ........എന്താ ചെയ്യാ 8:00  മുതല്‍ 8:30 വരെ ലോഡ് ഷെഡിംഗ് അതു കഴിഞ്ഞു
 ഞാന്‍ മെയിന്‍ബോര്‍ഡിലേക്ക് ഒന്നു നോക്കി .... ധാ കിടക്കണ്
സുരേഷ് ഗോപി എല്ലാവര്ക്കും ആകാം കൊടീശ്വരനില്‍ പറയുന്ന പോലെ " ദാ വന്നു ദേ പോയി " അപ്പൊ തൊടങ്ങിയതാ അവളുടെ കലാ പരിപാടി എന്തു ചെയ്യാം പൂച്ചയുടെ മുമ്പില്‍ പെട്ട എലിയെ പോലെ ഞാന്‍ അനങ്ങാതെ നിന്നു ...
അമ്മോ യെന്തൊരു സുഖം ...

ആ അനുഭൂതി ഒന്നാസ്വധിക്കുക തന്നെ വേണം .....

കൊച്ചിയുടെ പൊന്നോമന പുത്രി മിസ്സിസ് കൊതുക് ആന്‍ഡ്‌ മിസ്റ്റര്‍ കൊതുക് രണ്ടാളും എന്നെ ഉമ്മ വെച്ച് കൊല്ലേണ്.....

രണ്ടും കല്പിച്ചു എമാന്മാര്‍ക്ക് ഒന്നു വിളിച്ചു ... അതേയ് ബി പി അങ്ങാടി ഭാഗത്ത് കറന്റ്‌ ഇല്ലല്ലോ ....
അവിടന്നു സ്ഥിരം ദയലോഗ് ....
അതേയ് 11 kv ടൂര്‍ പോയ്‌കണ് എപ്പളാ വരാന്നു പറയാന്‍ പറ്റൂല എനിക്ക് പിന്നെ നാവില്‍ നല്ല !@$#^%$^$%^$^$&^%&%&^%^& ഒക്കെ വന്നതാ പക്ഷെ പിന്നെ ആ പാവത്തിനെ ചീത്ത പറഞ്ഞിട്ട് കാര്യം ഇല്ല...
വകുപ്പ് കയ്കാര്യം ചെയ്യുന്ന ഏമാന്‍റെ കുടീലെ കറന്റ്‌ ബില്ല് നിങ്ങള്‍ കണ്ടതാണല്ലോ .....
ആ വയ്കൊന്നും  11 kv യും 110 kv യും ഇല്ല  മൂപ്പര്‍കും ബാക്കിയുല്ലോര്‍കും പ്രത്യേകം സബ് സ്റ്റേഷന്‍ ആണെന്നാ തോന്നുന്നേ ....
പറയാന്‍ കാരണം ഉണ്ടല്ലോ ..
ജന പ്രധിനിധി അല്ലേ .......
എന്തായാലും ഈ പാവം തട്ടീം മുട്ടീം രാവിലെ വരെ കൊച്ചിയുടെ പുത്രന്മാരെ തല്ലിയും തലോടിയും ഇരിക്കാം .....
ഇതിനും ഭേദം മരുഭൂമിയിലെ മൂട്ടയാ ......
:-)


ഇതൊന്നു ട്രൈ ചെയ്യണം
Share this article :

0 comments:

 
Contents : Powered 2013. തട്ടീം മുട്ടീം - All Rights Reserved
Template Modify by Athif Comrade Inspired Bloger Community
Proudly powered by Blogger