ഇന്ന് നാം സര്‍വ്വ സാധാരണമായി ഉപയോഗിക്കുന്ന ടച്ച് സ്ക്രീനുകളുടെ ഏറ്റവും വലിയ പോരായ്മ സ്ക്രീനില്‍ വിരല്‍ സ്പര്‍ശിക്കുന്ന ഭാഗം മറയ്ക്കപെടുന്നതാണ്. സാധാരണ ഗതിയില്‍ വലിയ പ്രശ്നങ്ങള്‍ സ്ര്ഷ്ടിക്കാരില്ലെങ്ങിലും ഗെയ്മിങ്ങിലും ടെക്സ്റ്റ് സെലെക്ഷനിലും ചില തടസ്സങ്ങള്‍ വരുത്താറുണ്ട്.നാഷണല്‍ തായ്‌വാന്‍ യൂണിവേഴ്സിറ്റി യിലെ ഒരു കൂട്ടം ഗവേഷകര്‍ ഈ പ്രശ്നത്തിനായി അവതരിപ്പിക്കുന്ന പരിഹാരമാണ് നെയില്‍ ഡിസ്പ്ലേ . നമ്മുടെ പെരുവിരല്‍ പതിപ്പിക്കാവുന്ന ഒരു ഒ . എല്‍ .ഇ .ഡി ഡിസ്പ്ലേ ആണിത് . 0.96 ഇഞ്ച് ഒ . എല്‍ .ഇ .ഡി സ്ക്രീന്‍ ഉപയോഗിച്ചാണിപ്പോള്‍ പ്രോട്ടോ ടൈപ്പ് തയ്യാറാക്കിയിരിക്കുന്നത് എങ്കിലും കാര്‍ബണ്‍ നാനോ ട്യൂബ് കള്‍ ഉപയോഗിച്ചുള്ള സുതാര്യമായ ചെറിയ ഫില്മുകളാണ് റിസര്‍ച്ച് ടീം ഈ ആവശ്യത്തിനായി ലക്ഷ്യമിടുന്നത്. ചെറിയ ഒരു ഇനേര്ശ്യല്‍ മെഷര്‍മെന്‍റ് യുണിറ്റ് ,ഹാപ്പറ്റിക്ക് ഫീഡ് ബാക്കിനായി വയ്ബ്രെട്ടര്‍ , മൈക്രോ കാന്ട്രോലെര്‍എന്നിങ്ങനെയാണ് ഘടക ഭാഗങ്ങള്‍, ഡിസ്പ്ലേ ഇല്ലാത്ത ഐപോട് ഷഫിള്‍ , യു എസ് ബി ഡ്രൈവ് പോലുള്ള ഉപകരനങ്ങള്‍ക്ക് കൂടി ഇവ പ്രയോജനപെടും .
Home »
ഒ എല്‍ ഇ ഡി ഡിസ്പ്ലേ
» ഒ എല്‍ ഇ ഡി ഡിസ്പ്ലേ
ഒ എല്‍ ഇ ഡി ഡിസ്പ്ലേ
Labels:
ഒ എല്‍ ഇ ഡി ഡിസ്പ്ലേ
Subscribe to:
Post Comments (Atom)
0 comments:
Post a Comment