ചക്കരക്കുട്ടാ ഓടി വാടാ ...എന്നിട്ട് അമ്മക്കൊരുമ്മ തന്നേ .
എന്തിനാ ഞാന്‍ അമ്മക്ക് ഉമ്മ തരണേ !
ഏറ്റവും സ്നേഹമുള്ള ആളുകള്‍ പരസ്പരം കൊടുക്കുന്ന സമ്മാനം ആണ് ഉമ്മ അഥവാ ചുംബനം . മനസ്സിലായോ തക്കുടുകുട്ടാ . ഇനി പറ മോന്‍ ആര്‍ക്കാ ഉമ്മ തരാന്‍ പോണേ . അമ്മക്കോ അച്ഛനോ ?
രണ്ടാള്‍ക്കും അല്ല . അഞ്ചുവിന് ...
അടുത്ത വീട്ടിലെ അവന്‍റെ സമപ്രായക്കാരി ആയിരുന്നു അഞ്ചു . നാലു വയസ്സിലെ തുടങ്ങി നമ്മുടെ കഥാനായകന്‍ ജോഷിയുടെ മുടിഞ്ഞ പ്രണയം .ഒരു ദിവസം മണ്ണപ്പം ചുട്ടു കളിക്കുന്നതിനു ഇടയില്‍ അവന്‍ ആരും കാണാതെ അവളോട് ചോദിച്ചു .
എനിക്ക് ഒരുമ്മ തരുമോ പെണ്ണേ ?
അയ്യേ നിനക്ക് നാണമില്ലേ ഇങ്ങനെ ചോദിക്കാന്‍ ... ഞാന്‍ മിണ്ടൂല്യ . അവള്‍ പിണങ്ങിപ്പോയി .
സ്കൂള്‍ ടീച്ചറോട് അച്ഛനെ കൊണ്ട് ശുപാര്‍ശ ചെയ്യിപ്പിച്ച് അവളുടെ ക്ലാസ്സില്‍ തന്നെ അഡ്മിഷന്‍ തരപ്പെടുത്തി . ഏഴാം ക്ലാസില്‍ സെന്‍റ് off ന്‍റെ ദിവസം അവന്‍ വീണ്ടും അവളോട് ചോദിച്ചു .
എനിക്ക് ആരും കാണാതെ ഒരുമ്മ തരുമോ പെണ്ണേ ?
ഹും ഇമ്മാതിരി വര്‍ത്തമാനം പറഞ്ഞാല്‍ ഞാന്‍ ടീച്ചറോട് പറഞ്ഞു കൊടുക്കും . അവള്‍ വീണ്ടും പിണങ്ങിപ്പോയി .
ഏഴാം ക്ലാസ് കഴിഞ്ഞപ്പോ
അവള് വീട് മാറി പോയി . അഞ്ച് കിലോമീറ്റര്‍ അകലെയുള്ള അവളുടെ വീട് തേടിപിടിച്ച് അതിനടുത്ത് തന്നെ ട്യൂഷന്‍ തരപ്പെടുത്തിയതും തൊട്ടടുത്തുള്ള പള്ളിയില്‍ പോകാതെ ടൌണിലുള്ള പള്ളിയില്‍ എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പോയതും അവളെ എന്നും കാണാന്‍ വേണ്ടിയായിരുന്നു . പത്താം ക്ലാസ് അവസാന പരീക്ഷയുടെ അന്ന് അവളെ നാട്ടുപാതയില്‍ ഒറ്റക്ക്
കിട്ടിയപ്പോള്‍ അവന്‍ വീണ്ടും പഴയ ചോദ്യം ആവര്‍ത്തിച്ചു . പുസ്തങ്ങള്‍ അവന്‍റെ നേരെ വലിച്ചെറിഞ്ഞവള്‍ ഓടിപ്പോയി .
കാലം അവന്‍റെ നിഷ്കളങ്ക പ്രണയത്തില്‍ മാറ്റമൊന്നും വരുത്തിയില്ല . പക്ഷേ കൊഴിഞ്ഞു വീണ വര്‍ഷങ്ങള്‍ അവളെയാകെ മാറ്റിയിരുന്നു . തന്‍റെ സൌന്ദര്യത്തിന്‍റെ വിസ്ഫോടന ശക്തി അവള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു . എല്ലാ അഴുക്കുചാലിലും അവള്‍ വീണു ഉരുളുകയായിരുന്നു .. അവള്‍ ഒരേസമയം ഒത്തിരിപേരുടെ രഹസ്യകാമുകിയായി . തന്‍റെ ചൂടുശരീരമാണ് അവര്‍ക്കാവശ്യം എന്നറിഞ്ഞിട്ടും അവളാരേയും നിരാശപ്പെടുത്തിയില്ല .
അവര്‍ വീണ്ടും ഒരിക്കല്‍ കൂടി കണ്ടുമുട്ടി . ടൌണ്‍ പാര്‍ക്കില്‍ വച്ച് . അവള്‍ അവനെ കണ്ടപ്പോള്‍ പരിഹാസത്തോടെ ചോദിച്ചു .
നിനക്കെന്നോട് ഇപ്പോഴും പ്രണയമാണോ .എന്നെ ഉമ്മ വയ്ക്കാനുള്ള ആഗ്രഹം നീ ഉപേക്ഷിച്ചോ ?
അവന്‍ പുഞ്ചിരിയോടെ പറഞ്ഞു .
എന്‍റെ പ്രണയത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ല . ഇന്നും ഞാന്‍ കാത്തിരിക്കുന്നു നിന്‍ സ്നേഹ ചുംബനത്തിനായി .
അവള്‍ അത്ഭുതത്തോടെ ചോദിച്ചു . എല്ലാം അറിഞ്ഞിട്ടും . .. നിനക്ക് നല്‍കാന്‍ എന്നിലൊന്നും അവശേഷിച്ചിട്ടില്ല ... അതറിയുമോ നിനക്ക് ...
നിന്‍റെ അലച്ചിലുകളെല്ലാം സ്നേഹത്തെ തേടിയായിരുന്നില്ലേ ... ഞാനത് നിന്നില്‍ നേരത്തെ കണ്ടെത്തി ... നീ ഇനിയും അന്വേഷിച്ചുകൊണ്ടിരിക്കുന്നു . നമ്മള്‍ തുല്യ ദുഃഖിതരല്ലേ ഒരര്‍ത്ഥത്തില്‍ .
മനമറിയാതെ അവളുടെ മിഴികള്‍ നിറഞ്ഞു തുളുമ്പി ... മറുപടി പറയാന്‍ നില്‍ക്കാതെ അവള്‍ പിന്‍തിരിഞ്ഞോടി .
പിറ്റേന്നവള്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു . തന്‍റെ പൂര്‍വ കാമുകന്മാരും നാട്ടുകാരും നോക്കി നില്‍ക്കേ അവരെ ഞെട്ടിപ്പിച്ചു കൊണ്ടവള്‍ അവന്‍റെ മൂര്‍ദ്ധാവില്‍ അമര്‍ത്തി ചുംബിച്ചു . ഒന്നല്ല , രണ്ടല്ല മതിയാവോളം ... കളഞ്ഞുപോയ നിര്‍മലതകള്‍ വര്‍ണ ചിറകിലേറി തന്നരികിലേക്ക് മടങ്ങി വരുന്നതായ് അവള്‍ക്ക് തോന്നി .
അവന്‍റെ മിഴികള്‍ സന്തോഷാശ്രുക്കള്‍ പൊഴിക്കുന്നത് കാണാനായി അവളാ മിഴികളിലേക്ക് നോക്കി . തണുത്ത വിറങ്ങലിച്ച ആ മിഴികള്‍ക്ക് ഒന്നും അവളോട് പറയാന്‍ ബാക്കി ഉണ്ടായിരുന്നില്ല . തലേ ദിവസം ബൈക്ക് അപകടത്തില്‍ മരിച്ച അവനെ കാണാന്‍ ചങ്ങാതിമാര്‍ പുറത്ത് കാത്ത് നില്‍ക്കുകയായിരുന്നു . ആകാശത്ത് നിന്നും ഒരു മഴത്തുള്ളിയായി അവനവളെ തിരിച്ചു ചുംബിക്കാന്‍ പുറപ്പെട്ടു കഴിഞ്ഞിരുന്നു !
എഴുതിയത് : Midhun Mary Raphy ഫ്രം അടിച്ചു മാറ്റിയ പോസ്റ്റുകള്‍
http://www.facebook.com/ithuNjanAdichumaattum
0 comments:
Post a Comment