Bluetooth sticker with finder |
പതിവിലും നേരം പോയി തിരക്കിട്ട് ഇറങ്ങുമ്പോഴായിരിക്കും വീട് പൂട്ടാന്‍ താക്കോല്‍ നോക്കുന്നത്. താക്കോല്‍ പരതി ഉള്ള സമയം കൂടി നഷ്ട പെടുംബോഴുണ്ടാകുന്ന മാനസ്സികാവസ്ഥ ഊഹിക്കാവുന്നതെ ഒള്ളൂ . താക്കോല്‍ ,ബാഗ് ,കുട , പേഴ്സ് ,ഷൂസ് ,തുടങ്ങി അത്യാവശ്യ സാധനങ്ങളില്‍ എല്ലാം സ്റ്റിക്ക് ആന്‍ഡ് ഫൈന്റ് ബ്ലുടൂത്ത് സ്റ്റിക്കെര്‍ അടുത്ത് തന്നെ പരീക്ഷിക്കാം . ലൊക്കേറ്റിങ്ങ് ടാഗ് എന്ന രീതിയില്‍ ആണ് ഈ ചെറിയ സ്റ്റിക്കെര്‍ ന്‍റെ പ്രവര്‍ത്തനം . നമ്മുടെ സ്മാര്‍ട്ട് ഫോണില്‍ റണ്‍ ചെയ്യുന്ന അപ്പ്ലിക്കേഷന്നിലൂടെ സ്റ്റിക്കെര്‍ ന്‍റെ സ്ഥാനം (100 അടി പരിതിക്കുള്ളില്‍ ) ട്രാക്ക് ചെയ്യാം .നേരിട്ട് ധ്ര്ഷ്ടിയില്‍ പെടാത്ത രീതിയിലാണ് പ്രസ്തുത ഒബ്ജെക്റ്റ് സ്ഥിതി ചെയ്യുന്നതെങ്ങില്‍ ബസ്സറും , ലയ്റ്റും ആക്ടിവ് ചെയ്യുന്നതിലൂടെ ഓഡിയോ , വിഷ്വല്‍ സിഗ്നല്‍ പുറപ്പെടുവിച്ചു വസ്തുവിനെ കണ്ടെത്താനാകുന്നു ഫോണിലെ അപ്പ്ലിക്കേഷനില്‍ ഉള്പെടുത്തിയിരിക്കുന്ന റഡാര്‍ സ്ക്രീനില്‍ ,സ്ടിക്കെര്‍ പതിപ്പിച്ചിരിക്കുന്ന ഓരോ വസ്തുവിന്റെയും ഏകദേശ അകലം സൂചിപ്പിചിരിക്കാം .ഇത് ദിശയിലാണ് വസ്തു വെന്നു അറിയാന്‍ കഴിയില്ലെങ്കിലും വസ്തുവില്‍ നിന്നുള്ള അകലത്തിന്റെ തോതനുസരിച്ച് നീങ്ങിയാല്‍ വളരെ എളുപ്പത്തില്‍ അവയെ കണ്ടെത്താനാകും .
പോസ്റ്റ് വായിച്ചു കഴിഞ്ഞാല്‍ അപിപ്രയം പറയാന്‍ മറക്കരുത് .....
- തട്ടീം മുട്ടീം
3 comments:
awesmm.... :)
ഒന്ന് മേടിച്ചാലോ ആതിഫേ .....???
മേടിചോടാ മുത്തെ എന്തായാലും ആവശ്യം വരും ......
ഭാവിയില്‍ :P
Post a Comment