22 Sept 2013
"ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും "
എന്ന ദൈവവജനത്തില്‍ ഞാന്‍ ഈ സംഭവം ഓര്‍ക്കുന്നു ...
ഒരു വൈകുന്നേര സമയം ഞാന്‍ സൈറ്റിലെ പണിയും കഴിഞ്ഞു നമ്മുടെ ചമ്രവട്ടം തിരൂര്‍ റോട്ടില്‍ കൂടെ എന്‍റെ ആക്ടീവ മ്മെ 20 - 30 സ്പീഡില്‍ ഇങ്ങനെ വരേണ് ആ റോട്ടിലൂടെ വന്നവര്‍ക്കറിയാം അതെന്താണെന്ന് പുതിയങ്ങാടി മുതല്‍ N H അല്ലേ ... റോഡിന്‍റെ മഹിമ പറഞ്ഞാല്‍ പിന്നെ ഇത് ഇവടെ നിക്കും അത് പോട്ടെ ...
ഞാന്‍ ആലത്തിയൂര്‍ കഴിഞ്ഞു ഞമ്മന്റെ കുട്ടിച്ചാത്തന്‍ പടിക്കലാണ് ഏറ്റവും വലിയ കുളം ഉള്ളത് അത് കൊണ്ട് തന്നെ ഞാന്‍ 20 30 എന്നുള്ളത് 20 ആക്കി. അവിടെ എത്ത്യപ്പോള്‍ ആ കാഴ്ച്ച കണ്ടെന്റെ ഹൃദയം ഇടിപ്പ് കൂടി ..
ഒരു കാല് ഇല്ലാത്തൊരു ചങ്ങാതി അതികം പ്രായം ഒന്നുമില്ല അദ്ധേഹത്തിന്റെ സ്കൂട്ടി നമ്മടെ ആ അഗാതമായ കൊല്ലിയിലേക്ക് വീണിരിക്കുന്നു . അദ്ദേഹം അദ്ധേഹത്തിന്റെ പരമാവതി ശ്രമിച്ചിരിക്കുന്നു . അദ്ധേഹത്തെ കണ്ടാല്‍ അറിയാം വസ്ത്രം എല്ലാം നനഞ്ഞിരിക്കുന്നു . ഞാന്‍ എന്‍റെ വണ്ടി നിറുത്തി ഓടി ചെന്നു . വണ്ടിയുടെ സൈഡില്‍ കെട്ടിയിട്ടിരുന്ന പച്ചക്കറിയും മുടുകയും ഒക്കെ തെറിച്ചു വീണിരിക്കുന്നു ..
ഇതൊന്നുമല്ല രസം കുറെ തടിയും തണ്ടുമുള്ള ചെറുപ്പക്കാര്‍ അപ്പര്ത്തിരുന്നു ആകാശത്തേക്ക് പുക വിടുന്നു . അവര്‍ ഇബടെ നടക്കണ കാര്യങ്ങള്‍ ഒന്നും അറിയുന്നില്ല . അത് വഴി പോയ പലരും കണ്ട പാതി കാണാത്ത പാതി സ്വന്തം കാര്യം സിന്ദാബാദ് എന്ന മുക ഭാവത്തില്‍ ഗീര്‍ ഒന്നും കൂടി മറ്റീട്ട് അങ്ങട് പോയി വണ്ടി നല്ലോണം താഴോട്ട് ഊഴ്ന്നിരങ്ങിയിരുന്നു .. ഞാന്‍ എന്നെ കൊണ്ടാകുന്നതിലപ്പുരം ശ്രമിച്ചു ...
അവസാനം ഞങ്ങള്‍ ശ്രമിക്കുന്നത് കണ്ടിട്ട് ഒരു യുവാവ് ബൈക്ക് നിറുത്തി വന്നു സഹായിച്ചു ആ വിനീതനോട് അന്ന് നന്ദി പറയാന്‍ പറ്റിയില്ല പക്ഷെ എന്നും ഞാന്‍ ഓര്‍ക്കുന്ന ഒരാളില്‍ ഒരാളാണ് അദ്ദേഹം .
ഇതൊന്നും അല്ല മക്കളെ വലുത് ആ കാല് ഇല്ലാത്ത മനുഷ്യന്‍ അദ്ധേഹത്തിന്റെ കണ്ണുകള്‍ നിരഞ്ഞിരിക്ക്നു ..
അദ്ദേഹം പറഞ്ഞു മക്കളെ അര മണിക്കൂറായി ഞാന്‍ ഇങ്ങനെ നിക്കാന്‍ തുടങ്ങീട്ട് ...
എന്നിട്ട് അദ്ദേഹം പരമ കാരുണ്യകനായ വജനങ്ങള്‍ ഞങ്ങളോട് പറഞ്ഞു
"ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും "
സത്യം . പടച്ചോന്‍ ഒരു വല്ലാത്ത സംഭവം ആണ് മക്കളെ ...
ഇന്നെനിക് കുറച്ചു കടം ഉണ്ടേലും സ്വന്തായിട്ട് ഒരു സ്ഥാപനം ഉണ്ട് ...
ഇന്നീ സംഭവം ഓര്‍ക്കാന്‍ കാരണം ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു സ്വപ്നമായി മാത്രം കൊണ്ട് നടന്നിരുന്ന എന്‍റെ സ്വന്തം സ്ഥാപനം എന്നുള്ളത് എങ്ങിനെ സാധിച്ചു എന്നുള്ളത് ബെര്തനെ ഇരുന്നു ചിന്തിച്ചപ്പോള്‍ ഓടി വന്നത് ആ പവപെട്ടവന്റെ വാക്കുകള്‍ ആയിരുന്നു ....