3 Jul 2013
ആത്തിഫേ ഇവടത്തെ കമ്പ്യൂട്ടര്‍ കംപ്ലൈന്റ്റ് അയ്ക്ക്നു ഇജ്ജോന്നു വന്നു നോക്കിക്കാ ...
മുസ്തഫാക്ക വിളിച്ചാ പിന്നെ നേരം വൈകി ചെന്നാല്‍ മുട്ടന്‍ പണികിട്ടും വേകം ടൂള്‍സ് ഒക്കെ ബാഗിലാക്കി ന്റ ആക്ടീവമ്മെ കത്തിച്ചു വിട്ടു ...
ചെന്നു നോക്കിയപ്പോ മതര്‍ ബോര്‍ഡ് പണി മുടക്കീക്ക്നു ഒന്നും നോക്കീല പുതിയ ഒരെണ്ണം വെച്ചലാന്നു കല്പിച്ചു ...
പുതിയ മതര്‍ ബോര്‍ഡ് ഒക്കെ വെച്ച് പ്രിന്‍റര്‍ കണക്ട് ചെയ്യാന്‍ നേരം പ്രിന്‍റര്‍ ന്‍റെ പോര്‍ട്ട് കാണാനില്ല സാരല്ല്യാ അത്മ്മേ യു എസ് ബി പോര്‍ട്ട് ഉണ്ട് ....
കണക്ട് ചെയ്ത് പോര്‍ട്ട് ഒക്കെ ശരിയാക്കി ടെസ്റ്റ് പ്രിന്റ് എടുത്തു ഒകെ ..
കാശും വാങ്ങി സ്ഥലം വിടാന്‍ നോക്കുമ്പോ പിന്നീന്നൊരു വിളി....

