ഞാനേയ് ചെറുപ്പത്തില്‍ എങ്ങനെ ആയിരുന്നു ....?( ഉമ്മാടെ അറിവിലെ ഞാന്‍ ചെറുപ്പത്തിലാട്ടോ... )

24 Aug 2013

ഇങ്ങനെ ആയിരുന്നപ്പോ  ഞാനൊരു സംബവായിരുന്നത്രെ.... ഓരോന്നീച്ചേ കേള്‍ക്കാം ഓക്കേ ......
 ഞാന്‍ വീട്ടില്‍ കുറുംബ് പിടിച്ചു നടക്കുന്ന കാലം ...

അന്നെനിക്ക് പ്രായം 3 വയസ്സ് ...

ഉമ്മ എപ്പോളും പറയും നീ ചെറുപ്പത്തില്‍ നല്ലോണം സംസാരിക്കുമായിരുന്നൂന്നു . പക്ഷെ അത് കേള്‍ക്കുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല . പിന്നെ ഞാന്‍ എങ്ങിനെ ഇങ്ങനെ ആയി.......

എന്തായാലും ഉമ്മ പറഞ്ഞ എന്‍റെ ഒരു കുരുത്തക്കേട് ഞാന്‍ ഇബടെ പറയാം ചിരിക്കരുത് ...... :-) :-) :- )


വീട്ടില്‍ നിന്നും എന്തിനോ വാശി പിടിച്ചു ഉമ്മാടെ ബ്രായും തോളിലിട്ട് വീട്ടില്‍ നിന്നിറങ്ങി ഇട വഴിയിലൂടെ നടന്നു നടന്നു റോടില്‍ എത്താനായപ്പോ ....
അതാ വരുന്നു ശശി ടീച്ചര്‍ ...
ശശി ടീച്ചര്‍ ആരാന്നല്ലേ ..
പറയാം ..
ടീച്ചര്‍ ഞങ്ങടെ വീട്ടില്‍ കുറച്ചു പിള്ളേര്‍ക്ക് ടൂഷന്‍ എടുക്കുന്നുണ്ട് ടീച്ചര്‍ എന്നെ കണ്ട പാടെ .. ചിരിച്ചോണ്ട് എന്‍റെ കയ്യ്  പിടിച്ചു വീട്ടിലേക്ക് നടന്നു..
 ദേ വരുന്നു ഉമ്മ വടി കൊണ്ട് ....

പിന്നെ നിങ്ങള്‍ ഊഹിച്ചെടുത്തു പൂരിപ്പിച്ചാ മതി ... :P



ഇഷ്ടയാല്‍ ലൈക്‌ അടി.....ആയില്ലേല്‍  കമന്റ്‌ ചെയ്യ്‌...
Continue Reading | comments (1)

ഇ - ടെസ്റ്റയില്‍സ്

18 Aug 2013

അതിരാവിലെ കിടക്കയില്‍  നിന്നെഴുന്നേറ്റപ്പോള്‍ തുടങ്ങി ശരീരത്തിനാകെ ഒരു ക്ഷീണം . അത് വക വയ്ക്കാതെ ഇള വെയില്‍ കായാന്‍ മുറ്റ ത്തിറങ്ങിയാതാണ് ഉമ്മാമ . കൈ കാലുകള്‍ക്ക് മരവിപ്പ് പടര്‍ന്നിരിക്കുന്നു .നെഞ്ഞിനൊരു വേദനയും .കുഴഞ്ഞ നാവുമായി തളര്‍ന്ന ശരീരം തറയിലേക്ക് വീഴുംബോഴേക്കും പടിവാതില്‍ക്കലെത്തി ആംബുലന്‍സ് .സംരക്ഷകര്‍ ഓടിയെത്തി .സമയത്തിന് മുന്നില്‍ വില പേശാതെ ഒരു ജീവന്‍ കൂടി സംരക്ഷിക്കപെട്ടു . പക്ഷെ ഇതിന്‍റെ അഭിനന്ദനം ആര്‍ക്ക് നല്‍കണം ..? ധരിച്ചിരുന്ന വസ്ത്രത്തില്‍ തുന്നി പിടിപ്പിച്ചിരുന്ന കുഞ്ഞന്‍ സെന്സരുകല്‍ക്കോ...? അതോ , അവയെ അതിനു പര്യപ്തമാക്കിയ ഇ - ടെസ്റ്റയില്‍സ് എന്ന സാങ്കേതിക വിധ്യക്കോ..? ഈ ഐ ടി യുഗത്തിന് പുതിയ മുതല്‍ കൂട്ടാണ് ഈ പുത്തന്‍ സാങ്കേതിക വിദ്യ ...


കൂടുതല്‍ അറിയാന്‍ നിങ്ങളുടെ അപിപ്രായവും നിര്‍ദേശങ്ങളും എനിക്ക് അറിയിക്കുക ..


ഇ - മെയില്‍ :- akn.itdsc@gmail.com
മൊബൈല്‍ :- 8606220500
Continue Reading | comments

എഞ്ചിനീയറിംഗ് കോളേജ് ഫസ്റ്റ് ഡേ (സീനിയേര്‍സ് ട്രീറ്റ്‌ )

14 Aug 2013


എഞ്ചിനീയറിംഗ് കോളേജ് ഇലെ ആദ്യ ദിവസം പുതിയ കോളേജ് ആണേലും ഒരു ഭയം ഏതെങ്കിലും തല തിരിഞ്ഞവര്‍  8 ന്റെ പണിയുമായി വഴിയില്‍ എങ്ങാനും നിപ്പുണ്ടാകുമോന്ന്‍ ....
സംശയം വെറുതെ ആയില്ല ചെന്ന പാടെ കണ്ടു മുട്ടിയത് ഒരു പാവത്താനെ ഞാന്‍ സലാം പറഞ്ഞു അവന്‍ അത് മടക്കി ബ്രാഞ്ച് ഏതാന്നു ചോയ്ച്ചു ഞാന്‍ മറുപടിയും പറഞ്ഞു കമ്പ്യൂട്ടര്‍ സയന്‍സ് .. അവന്‍ ഒരു ഓള്‍ ദി ബെസ്റ്റ് കാച്ചി .. ഞാന്‍ വണ്ടി സൈടാക്കി ബാഗും തൂക്കി ക്ലാസ്സിലോട്ട് നടന്നു എന്‍റെ കൂടെ ഒരുത്തനും കൂടി ഉണ്ട്ട്ടോ പേര് ഉനൈസ് ഞങ്ങള്‍ സെയിം ബ്രാഞ്ച് ആണ് ...
ഞങ്ങള്‍ രണ്ടുപേരും കൂടി കോളേജ് ന്‍റെ ഉത്തരത്തിലെക്ക് പോയി അവിടെ ആണ് ക്ലാസ്സ്‌ റൂം അവിടെ സീറ്റില്‍ ഇരുന്നു പുറത്തേക്ക് നോക്കിയാല്‍ തൂ വെള്ള ആകാശം മാത്രം കാണാം ഇച്ചിരി കുന്നിന്‍ മൊട്ടകളും ....
ഓരോ ബ്രാഞ്ചും എടുക്കുന്ന അധ്യാപകര്‍ വന്നു തുടക്കം വെച്ചു അവസാനം ആദ്യ ദിവസത്തെ തടവ് കഴിഞ്ഞു പരോളില്‍ ഇറങ്ങി .... 
ഓഹ് ഒരു കാര്യം വിട്ടു ഇതിന്റെ ഇടക്ക് നമ്മുടെ സീനിയേര്‍സിന്റെ വക മിട്ടായി വിതരണം ഉണ്ടായിരുന്നു അതും മെക്കഇലെ പിള്ളേര്‍ ആയിരുന്നു .
മിട്ടായിടെ കൂടെ അവരുടെ ഒരു ബ്രാന്‍ഡ്‌ നെയിം ഉള്ള ചെറിയ ഒരു കാര്‍ഡും അതിന്റെ കൂടെ പിന്‍ ചെയ്തിരിക്കുന്നു .
അപ്പോള്‍  ഇച്ചിരി സമാധാനം ഉണ്ടായിരുന്നു പിള്ളേര് നല്ല തറവാട്ടില്‍ പിറന്നതാണെന്ന് ....
ഇനി അവസാനത്തിലേക്ക് ഞാനും ഉനൈസ് കെ കെ യും വണ്ടിയുടെ അടുത്തേക്ക് നടന്നു ...
ചെന്നു..... കണ്ടു .... കീഴടങ്ങി 
ദേ .. നിക്കണ് മെലിഞ്ഞൊരുത്തന്‍ ഉനൈസ് ആയിരുന്നു മുന്പില്‍ നടന്നത് . അവന്‍ ഉനൈസിനോദ് ചോയ്ച്ചു അതാരതാ ബണ്ടി..
അവന്‍ ചോയ്ച്ചത്‌ പാതി ചോയ്ക്കതത് പാതി ന്‍റെ  നേരക്ക് ഇങ്ങട് ചൂണ്ടി ..
ഞാന്‍ ഒന്ന് മൂളി ....
പിന്നെ അവന്‍ ന്നെ നോക്കി കൊണ്ട് പറഞ്ഞു നാളെ മുതല്‍ ഇങ്ങോട്ട വണ്ടി കൊണ്ട് വരരുതെന്ന്‍ ...
ഞാന്‍  ശരി സര്‍ എന്ന മട്ടില്‍ വണ്ടി എടുക്കാന്‍ നോക്കുമ്പോള്‍ അല്ലെ രസം മിട്ടായി തന്ന കൈ കൊണ്ട് തന്നെ പണി കിട്ടിയിരിക്ക്നു ..
ചൂയിന്ഗം .. ഞമ്മടെ ബബ്ല്കം കയ് അക്സിലെട്ടര്‍ ലിവെര്‍മ്മലും സീറ്റിലും അത് കൊണ്ട് ഡിസൈന്‍ ചെയ്തിരിക്ക്നു ...
പടച്ചവനോട് നല്ലോണം പ്രാര്‍ത്ഥിച്ചു .... ഈ ക്രൂരത ചെയ്ത മെക്കിലെ പിള്ളേരെ പോവുന്നതിനു മുന്ബ് എന്‍റെ മുന്നിലിറ്റൊന്നു പരീക്ഷിക്കനെയ്ന്നു ..
മിട്ടായി തന്ന കൈ കൊണ്ട് തന്നെ മാനം കളഞ്ഞല്ലോ പിള്ളേര് ....
ഒരു ജാതി അറപ്പും വെറുപ്പും തോന്നി അവരോട് ഒന്നും ഉരിയാടാതെ പടച്ചോന്‍ അവര്കുള്ളത് കൊടുത്തോളും എന്നു മനസ്സില്‍ പറഞ്ഞോണ്ട് പേപ്പര്‍ എടുത്ത് വിര്ത്തിയാക്കി വണ്ടി മുഴുവന്‍ അങ്ങിനെ ഒരു ക്ലാസ്സ്മേറ്റ് നോട്ട് ബുക്ക്‌ തീര്‍ന്നു 30 രൂപ നഷ്ടം :-(    അത് പോട്ടെ അതിലെല്ല സങ്കടം കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു വലുതാക്കിയിട്ട് വാര്‍ണിംഗ് ന്നും പിന്നെ എന്തെക്കെയോ എഴുതി കൂട്ടീക്നു ഇംഗ്ലീഷ് ആയത കൊണ്ട് വായിക്കാന്‍ പോയില്ല വായിച്ചവന്‍ പറഞ്ഞു നിറയെ സ്പെല്ലിംഗ് മിസ്റ്റെക്ക് ആണെടാ ഏതായാലും പഠിക്കാന്‍ വന്നവനല്ല ചെയ്ത്ക്നതെന്ന് മനസ്സിലായി മനസ്സില്‍ ഒന്നും കൂടി ആയ ............. മോനെ ശപിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു.....

പോകുമ്പോള്‍  ഉനൈസിനോദ് സൊകാര്യം പറഞ്ഞു ...
തൊടക്കം മോശമായി ലേ .....
അവന്‍ പുറകില്‍ ഇരുന്നൊന്നു മൂളി ...
 ഉം..
Continue Reading | comments

എങ്ങനെ നമുക്ക് നമ്മുടെ ലാപ്പിലെ ഓര്‍ ടെസ്ക്ടോപ്പിലെ വൈ ഫൈ അടാപ്ടര്‍ ഒരു വൈ ഫൈ മോഡം ആയി ഉപയോഗിക്കാം .....

3 Jul 2013


ആദ്യം ചെയ്യേണ്ടത്  താഴെ കാണുന്ന ലിങ്കില്‍ നിന്നും ആ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക എന്നതാണ് ..

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവടെ ക്ലിക്ക് ചെയ്യുക


ശേഷം  അതിലെ സെറ്റിംഗ്സ്  എടുത്തിട്ട് ഹോട്ട്  സ്പോട്ട്  നെയ്മും  പാസ്സ്‌വേര്‍ഡ്‌ ഉം കൊടുക്കുക പിന്നെ ഇന്റര്‍നെറ്റ്‌ എന്ന ഓപ്ഷനില്‍ യേത് കണക്ഷന്‍ ആണോ ഉപയോകിക്കുന്നത് അതിന്‍റെ നെറ്റ്‌വര്‍ക്ക് നെയിം സെലക്ട്‌  ചെയ്യുക ..

വൈ -ഫൈ എന്ന ഓപ്ഷനില്‍ വൈ -ഫൈ ആക്കി കൊടുക്കുക

സെക്യൂരിറ്റി മോഡില്‍ അക്സെസ്സ് പോയിന്റ്‌ WPA2-PSK ആക്കുക ..
അവസാനം സ്റ്റാര്‍ട്ട്‌  ഹോട്ട് സ്പോട്ട്  എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യൂ സന്തോഷിക്കൂ ........
Continue Reading | comments

ഡ്രോപ്പ് ബോക്സ്‌ ഒരു ഓണ്‍ലൈന്‍ സ്റ്റോരേജ് സംവിധാനം

രാവിലെ തന്നെ ആലത്തിയൂര്‍ റഹ്മ ഗോള്‍ഡ്‌ ല്‍  നിന്നൊരു വിളി ...
ആത്തിഫേ ഇവടത്തെ കമ്പ്യൂട്ടര്‍ കംപ്ലൈന്റ്റ്‌ അയ്ക്ക്നു ഇജ്ജോന്നു വന്നു നോക്കിക്കാ ...

മുസ്തഫാക്ക വിളിച്ചാ പിന്നെ നേരം വൈകി   ചെന്നാല്‍  മുട്ടന്‍ പണികിട്ടും വേകം ടൂള്‍സ് ഒക്കെ  ബാഗിലാക്കി  ന്റ   ആക്ടീവമ്മെ  കത്തിച്ചു  വിട്ടു ...
ചെന്നു നോക്കിയപ്പോ  മതര്‍ ബോര്‍ഡ്‌  പണി മുടക്കീക്ക്നു ഒന്നും നോക്കീല പുതിയ ഒരെണ്ണം വെച്ചലാന്നു കല്പിച്ചു ...
പുതിയ മതര്‍ ബോര്‍ഡ്‌  ഒക്കെ വെച്ച് പ്രിന്‍റര്‍ കണക്ട് ചെയ്യാന്‍ നേരം പ്രിന്‍റര്‍ ന്‍റെ പോര്‍ട്ട്‌ കാണാനില്ല സാരല്ല്യാ അത്മ്മേ   യു  എസ്  ബി പോര്‍ട്ട്‌  ഉണ്ട് ....

കണക്ട്  ചെയ്ത് പോര്‍ട്ട്‌ ഒക്കെ ശരിയാക്കി ടെസ്റ്റ്‌ പ്രിന്റ്‌  എടുത്തു ഒകെ ..

കാശും വാങ്ങി സ്ഥലം വിടാന്‍ നോക്കുമ്പോ പിന്നീന്നൊരു വിളി....
Continue Reading | comments

പൂവ്വരുക്കല്ലേ പൂവ്വരുക്കല്ലേ ആറ്റലായ പെങ്ങളേ ..... (എന്‍റെ ഓര്‍മ്മകള്‍ )

2 Jul 2013

പൂവ്വരുക്കല്ലേ പൂവ്വരുക്കല്ലേ ആറ്റലായ പെങ്ങളേ .....
  ഈ പാട്ടു കേള്‍ക്കുമ്പോള്‍ എനിക്ക്  ഓര്‍മ്മ വരുന്നത് എന്‍റെ ബാല്യ കാലമാണു ..
അന്ന് ഒരു ദിവസം എന്തോ കാരണത്തിനു ഞാന്‍ ഒരു കള്ളം പറഞ്ഞു  ...
അന്ന്  ഉമ്മ പറഞ്ഞു തന്ന ഒരു കഥയിലെ അവസാന രംഗമാണ്‌ ആ പാട്ട് ...
ഇന്ന് ഞാന്‍ എന്‍റെ ആ പഴയ ഒരു ഉറങ്ങാത്ത രാത്രിയിലേക്ക് പോകുകയാണു ...


ഈ പാട്ടിനൊപ്പം ഉമ്മ പറയാറുള്ള ഒരു കഥയുണ്ടായിരുന്നു  എല്ലാവരും ഇത് വായിക്കുകയും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുകയും വേണം . ആ കഥ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു .....




ഒരിടത്തൊരു  ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു അവര്‍ക്ക്  ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു . ഉപ്പ ഒരു കര്‍ഷകനാണ് .എന്നും ഉച്ചയാകും നേരം ഉമ്മ ഉപ്പാക്ക് മോളുടെ കയ്യില്‍   കഞ്ഞി കൊടുത്തയക്കും ....


ഇടക്കിടക്ക്  ഉമ്മാന്റെ പുന്നാര മോന്‍ കഞ്ഞി കൊണ്ട് പോകുന്ന വഴിയില്‍ വെച്ച് പെങ്ങളുടെ കയ്യില്‍ നിന്നും തട്ടി പറിച്ചു മേടിച്ചു കുടിക്കും.. അത്  അവന്‍ ചില ദിവസങ്ങളില്‍ തുടര്‍ന്ന് പോന്നു
അത് അവള്‍ ഉമ്മാനോട് വന്നു പറയേം ചെയ്യും .. അന്ന് വൈകീട്ട്  ഉപ്പ വിശന്നു വളഞ്ഞു വന്നു കാര്യം തിരക്കും ...

ചെയ്ത തെറ്റിനു അവനെ നല്ലോണം ശിക്ഷിക്കേം ചെയ്യും ...


ഒരു ദിവസം കഞ്ഞി കൊണ്ട് പോകുകയായിരുന്ന  വഴിയില്‍ വെച്ച് ഒരു കുരങ്ങന്‍ അവളുടെ കയ്യിലെ കഞ്ഞി പാത്രം തട്ടിയെടുത്ത് കുടിച്ചു .....

കുരങ്ങന്‍ അവളോട് പറഞ്ഞു , നീ വീട്ടില്‍ചെന്നാല്‍ ഇക്കാക്ക കുടിച്ചതാണെന്നു പറഞ്ഞാ മതി ...


അവള്‍ പേടിച്ചു വിറച്ചു വീട്ടിലേക്ക് വന്നു


ഉമ്മ ദേഷ്യത്തോടെ ചോദിച്ചു കഞ്ഞി കൊടുത്തില്ലേടി ...

അവള്‍ വിക്കി വിക്കി പറഞ്ഞു....

അത് ...!!

അത് ........!!!


എന്താടി തുറന്നു പറയാന്‍..
Continue Reading | comments

ഉബുണ്ടു സ്മാര്‍ട്ട്‌ ഫോണുകളിലേക്ക്

20 Jun 2013


Continue Reading | comments

സ്റ്റിക്ക് ആന്‍ഡ്‌ ഫൈന്റ് ബ്ലുടൂത്ത് സ്റ്റിക്കെര്‍

Bluetooth sticker with finder

പതിവിലും നേരം പോയി തിരക്കിട്ട് ഇറങ്ങുമ്പോഴായിരിക്കും വീട് പൂട്ടാന്‍ താക്കോല്‍ നോക്കുന്നത്. താക്കോല്‍ പരതി ഉള്ള സമയം കൂടി നഷ്ട പെടുംബോഴുണ്ടാകുന്ന മാനസ്സികാവസ്ഥ ഊഹിക്കാവുന്നതെ ഒള്ളൂ . താക്കോല്‍ ,ബാഗ്‌ ,കുട , പേഴ്സ് ,ഷൂസ് ,തുടങ്ങി അത്യാവശ്യ സാധനങ്ങളില്‍ എല്ലാം സ്റ്റിക്ക്  ആന്‍ഡ്‌ ഫൈന്റ് ബ്ലുടൂത്ത് സ്റ്റിക്കെര്‍ അടുത്ത് തന്നെ പരീക്ഷിക്കാം . ലൊക്കേറ്റിങ്ങ് ടാഗ് എന്ന രീതിയില്‍ ആണ് ഈ ചെറിയ സ്റ്റിക്കെര്‍ ന്‍റെ പ്രവര്‍ത്തനം . നമ്മുടെ സ്മാര്‍ട്ട്‌ ഫോണില്‍ റണ്‍ ചെയ്യുന്ന അപ്പ്ലിക്കേഷന്നിലൂടെ  സ്റ്റിക്കെര്‍ ന്‍റെ സ്ഥാനം (100 അടി പരിതിക്കുള്ളില്‍ ) ട്രാക്ക് ചെയ്യാം .നേരിട്ട് ധ്ര്ഷ്ടിയില്‍ പെടാത്ത രീതിയിലാണ് പ്രസ്തുത ഒബ്ജെക്റ്റ് സ്ഥിതി ചെയ്യുന്നതെങ്ങില്‍ ബസ്സറും , ലയ്റ്റും ആക്ടിവ് ചെയ്യുന്നതിലൂടെ ഓഡിയോ , വിഷ്വല്‍ സിഗ്നല്‍ പുറപ്പെടുവിച്ചു വസ്തുവിനെ കണ്ടെത്താനാകുന്നു  ഫോണിലെ അപ്പ്ലിക്കേഷനില്‍ ഉള്പെടുത്തിയിരിക്കുന്ന റഡാര്‍  സ്ക്രീനില്‍ ,സ്ടിക്കെര്‍ പതിപ്പിച്ചിരിക്കുന്ന ഓരോ വസ്തുവിന്റെയും ഏകദേശ അകലം സൂചിപ്പിചിരിക്കാം .ഇത് ദിശയിലാണ് വസ്തു വെന്നു അറിയാന്‍ കഴിയില്ലെങ്കിലും  വസ്തുവില്‍ നിന്നുള്ള അകലത്തിന്റെ തോതനുസരിച്ച് നീങ്ങിയാല്‍ വളരെ എളുപ്പത്തില്‍ അവയെ കണ്ടെത്താനാകും .





പോസ്റ്റ്‌ വായിച്ചു കഴിഞ്ഞാല്‍ അപിപ്രയം പറയാന്‍ മറക്കരുത് .....

                                                                                                                                      - തട്ടീം മുട്ടീം

Continue Reading | comments (3)

ഒ എല്‍ ഇ ഡി ഡിസ്പ്ലേ

ഇന്ന് നാം സര്‍വ്വ സാധാരണമായി ഉപയോഗിക്കുന്ന ടച്ച്‌ സ്ക്രീനുകളുടെ ഏറ്റവും വലിയ പോരായ്മ സ്ക്രീനില്‍ വിരല്‍ സ്പര്‍ശിക്കുന്ന ഭാഗം മറയ്ക്കപെടുന്നതാണ്. സാധാരണ ഗതിയില്‍ വലിയ പ്രശ്നങ്ങള്‍ സ്ര്ഷ്ടിക്കാരില്ലെങ്ങിലും ഗെയ്മിങ്ങിലും ടെക്സ്റ്റ്‌ സെലെക്ഷനിലും ചില തടസ്സങ്ങള്‍ വരുത്താറുണ്ട്.നാഷണല്‍ തായ്‌വാന്‍ യൂണിവേഴ്സിറ്റി യിലെ ഒരു കൂട്ടം ഗവേഷകര്‍ ഈ പ്രശ്നത്തിനായി അവതരിപ്പിക്കുന്ന പരിഹാരമാണ് നെയില്‍ ഡിസ്പ്ലേ . നമ്മുടെ പെരുവിരല്‍ പതിപ്പിക്കാവുന്ന ഒരു ഒ . എല്‍ .ഇ .ഡി  ഡിസ്പ്ലേ ആണിത് . 0.96 ഇഞ്ച്‌ ഒ . എല്‍ .ഇ .ഡി  സ്ക്രീന്‍ ഉപയോഗിച്ചാണിപ്പോള്‍ പ്രോട്ടോ ടൈപ്പ് തയ്യാറാക്കിയിരിക്കുന്നത് എങ്കിലും കാര്‍ബണ്‍ നാനോ ട്യൂബ് കള്‍ ഉപയോഗിച്ചുള്ള സുതാര്യമായ ചെറിയ ഫില്മുകളാണ് റിസര്‍ച്ച് ടീം ഈ ആവശ്യത്തിനായി ലക്ഷ്യമിടുന്നത്. ചെറിയ ഒരു ഇനേര്ശ്യല്‍ മെഷര്‍മെന്‍റ് യുണിറ്റ് ,ഹാപ്പറ്റിക്ക് ഫീഡ് ബാക്കിനായി വയ്ബ്രെട്ടര്‍ , മൈക്രോ കാന്ട്രോലെര്‍എന്നിങ്ങനെയാണ് ഘടക ഭാഗങ്ങള്‍, ഡിസ്പ്ലേ ഇല്ലാത്ത ഐപോട് ഷഫിള്‍ , യു എസ് ബി ഡ്രൈവ് പോലുള്ള ഉപകരനങ്ങള്‍ക്ക് കൂടി ഇവ പ്രയോജനപെടും .
Continue Reading | comments

സ്ക്രീന്‍ സേവര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍

19 Jun 2013

മോണിറ്റെര്‍ ബേന്‍ ഇന്‍ കുറയ്ക്കുവാന്‍ ഉപയോഗിച്ചിരുന്ന സ്ക്രീന്‍സേവറുകള്‍ ഇന്ന് എന്റര്‍ട്ടൈന്‍മെന്റ് എന്ന നിലയിലാണ് ഉപയോഗിക്കുന്നത് . സ്ക്രീന്‍ പ്രവര്തിക്കുന്നതിന്‍ കുറഞ്ഞത് ഒരു മിനിറ്റ് എങ്കിലും കാത്തിരിക്കണം. ടെസ്ക്ടോപില്‍ ഷോര്‍ട്ട്കട്ട് നിര്‍മിച്ചാല്‍   അതില്‍ ഡബള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. സ്ക്രീന്‍ സേവര്‍ ഫയലുകള്‍ കണ്ടെത്തുന്നതിന് സ്റ്റാര്‍ട്ട്‌ മെനുവില്‍ നിന്നും സെര്‍ച്ച്‌ വിളിക്കുക .സെര്‍ച്ച്‌ വിന്‍ഡോയില്‍ ഓള്‍ ഫയല്‍സ് ആന്‍ഡ്‌ ഫോള്‍ഡര്‍സ് ക്ലിക്ക് ചെയ്യുക. സെര്‍ച്ച്‌ ബോക്സില്‍ *.scr എന്ന് ടൈപ്പ് ചെയ്ത് വേണം സെര്‍ച്ച്‌ ചെയ്യുവാന്‍. അവിടെ ലഭിക്കുന്ന ഒരു സ്ക്രീന്‍ സേവര്‍ ഫയലില്‍ രയ്റ്റ് ക്ലിക്ക് ചെയത് send to desktop ക്ലിക്ക് ചെയ്യുക . ഇനി ഡെസ്ക്ടോപ്പ് ഇലെ ഷോര്‍ട്ട് കട്ട് ഐകണില്‍ ഡബള്‍ ക്ലിക്ക് ചെയ്താല്‍ സ്ക്രീന്‍ സേവര്‍ പ്രവര്‍ത്തനം തുടങ്ങുകയായി....  
Continue Reading | comments

ഇ - മഷി

മലയാളം ബ്ലോഗേഴ്സ്

Menus

 
Contents : Powered 2013. തട്ടീം മുട്ടീം - All Rights Reserved
Template Modify by Athif Comrade Inspired Bloger Community
Proudly powered by Blogger