"ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും"

22 Sept 2013

"ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും "







എന്ന ദൈവവജനത്തില്‍  ഞാന്‍ ഈ സംഭവം ഓര്‍ക്കുന്നു ...

ഒരു വൈകുന്നേര സമയം ഞാന്‍ സൈറ്റിലെ പണിയും കഴിഞ്ഞു നമ്മുടെ ചമ്രവട്ടം തിരൂര്‍ റോട്ടില്‍ കൂടെ എന്‍റെ ആക്ടീവ മ്മെ 20 - 30 സ്പീഡില്‍ ഇങ്ങനെ വരേണ്  ആ റോട്ടിലൂടെ വന്നവര്‍ക്കറിയാം അതെന്താണെന്ന്  പുതിയങ്ങാടി മുതല്‍ N H അല്ലേ ... റോഡിന്‍റെ മഹിമ പറഞ്ഞാല്‍ പിന്നെ ഇത് ഇവടെ നിക്കും അത് പോട്ടെ ...

ഞാന്‍ ആലത്തിയൂര്‍ കഴിഞ്ഞു  ഞമ്മന്റെ കുട്ടിച്ചാത്തന്‍ പടിക്കലാണ്   ഏറ്റവും വലിയ കുളം ഉള്ളത്  അത് കൊണ്ട് തന്നെ ഞാന്‍ 20 30 എന്നുള്ളത്  20 ആക്കി. അവിടെ എത്ത്യപ്പോള്‍ ആ കാഴ്ച്ച കണ്ടെന്റെ ഹൃദയം ഇടിപ്പ് കൂടി ..

ഒരു കാല്  ഇല്ലാത്തൊരു ചങ്ങാതി അതികം പ്രായം ഒന്നുമില്ല  അദ്ധേഹത്തിന്റെ സ്കൂട്ടി നമ്മടെ ആ അഗാതമായ കൊല്ലിയിലേക്ക്  വീണിരിക്കുന്നു .  അദ്ദേഹം അദ്ധേഹത്തിന്റെ പരമാവതി ശ്രമിച്ചിരിക്കുന്നു . അദ്ധേഹത്തെ കണ്ടാല്‍ അറിയാം വസ്ത്രം എല്ലാം നനഞ്ഞിരിക്കുന്നു . ഞാന്‍ എന്‍റെ വണ്ടി നിറുത്തി ഓടി ചെന്നു . വണ്ടിയുടെ സൈഡില്‍ കെട്ടിയിട്ടിരുന്ന പച്ചക്കറിയും മുടുകയും ഒക്കെ തെറിച്ചു വീണിരിക്കുന്നു ..

ഇതൊന്നുമല്ല രസം കുറെ തടിയും തണ്ടുമുള്ള  ചെറുപ്പക്കാര്‍ അപ്പര്ത്തിരുന്നു  ആകാശത്തേക്ക്  പുക വിടുന്നു . അവര്‍ ഇബടെ നടക്കണ കാര്യങ്ങള്‍ ഒന്നും അറിയുന്നില്ല . അത്  വഴി പോയ പലരും കണ്ട പാതി കാണാത്ത പാതി സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന മുക ഭാവത്തില്‍ ഗീര്‍ ഒന്നും കൂടി മറ്റീട്ട്  അങ്ങട് പോയി  വണ്ടി നല്ലോണം താഴോട്ട്  ഊഴ്ന്നിരങ്ങിയിരുന്നു .. ഞാന്‍ എന്നെ കൊണ്ടാകുന്നതിലപ്പുരം ശ്രമിച്ചു ...
അവസാനം ഞങ്ങള്‍ ശ്രമിക്കുന്നത് കണ്ടിട്ട്  ഒരു യുവാവ്  ബൈക്ക് നിറുത്തി വന്നു സഹായിച്ചു  ആ വിനീതനോട്  അന്ന്  നന്ദി പറയാന്‍ പറ്റിയില്ല പക്ഷെ എന്നും ഞാന്‍ ഓര്‍ക്കുന്ന ഒരാളില്‍ ഒരാളാണ് അദ്ദേഹം .
ഇതൊന്നും അല്ല മക്കളെ വലുത് ആ കാല് ഇല്ലാത്ത മനുഷ്യന്‍ അദ്ധേഹത്തിന്റെ കണ്ണുകള്‍  നിരഞ്ഞിരിക്ക്നു ..

അദ്ദേഹം പറഞ്ഞു  മക്കളെ അര മണിക്കൂറായി ഞാന്‍ ഇങ്ങനെ നിക്കാന്‍ തുടങ്ങീട്ട് ...

എന്നിട്ട്  അദ്ദേഹം പരമ കാരുണ്യകനായ വജനങ്ങള്‍ ഞങ്ങളോട്  പറഞ്ഞു 

"ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും "

സത്യം . പടച്ചോന്‍ ഒരു വല്ലാത്ത സംഭവം ആണ് മക്കളെ ...
 ഇന്നെനിക് കുറച്ചു കടം ഉണ്ടേലും സ്വന്തായിട്ട്  ഒരു  സ്ഥാപനം ഉണ്ട് ...
ഇന്നീ സംഭവം ഓര്‍ക്കാന്‍ കാരണം ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു സ്വപ്നമായി മാത്രം കൊണ്ട് നടന്നിരുന്ന എന്‍റെ സ്വന്തം സ്ഥാപനം എന്നുള്ളത്  എങ്ങിനെ  സാധിച്ചു എന്നുള്ളത്  ബെര്തനെ ഇരുന്നു ചിന്തിച്ചപ്പോള്‍  ഓടി വന്നത്  ആ പവപെട്ടവന്റെ വാക്കുകള്‍ ആയിരുന്നു ....


Continue Reading | comments

മുടി

19 Sept 2013



എന്നു മുതലാ മുടി ചീകാന്‍ തുടങ്ങിയത് ...??


ഞാന്‍ ചെറുപ്പം മുതല്‍ മുടി ചീകുന്ന സ്വഭാവം ഇല്ലായിരുന്നു . 8 വരെ മുടിയെ മുടിയുടെ വഴിക്ക് വിട്ടു മുടി അങ്ങനെ ഒരു മുടിയനായ പുത്രനായി വളര്‍ന്നു വന്നു ...

ആയിടക്കാണ്‌ ആരൊക്കെയോ എന്നെ ഉപദേശിക്കാന്‍ തുടങ്ങിയത് ..

അങ്ങിനെ കൈ കൊണ്ട് ചീകുന്ന പരിപാടി തുടങ്ങി . അങ്ങിനെ ഒരു ദിവസം 8 ഇല്‍  പഠിക്കുന്ന കാലം പുറകിലെ ബെഞ്ചിലെ പാത്തൂ ക്ക് ഒരു ഇളക്കം ഇന്നോട് ... എന്താ ചെയ്യാ ഞാന്‍ പണ്ടേ മുടിയൊന്നും ചീകിയില്ലേലും ഭയങ്കര ഗ്ലാമര്‍ ആയിരുന്നു  :P . അത് പോട്ടെ ഓളെ നോട്ടത്തില്‍ എനിക്കും ചെറുതായിട്ട് ഇളകാന്‍ തുടങ്ങി. എന്താ ചെയ്യാ ഞാന്‍ ആണായി പോയില്ലേ .....
ഓള് വിരിച്ച വലയില്‍ ഈ കോയ വീണു ....

പിന്നെ അങ്ങട്  പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ആയിരുന്നു പ്രണയത്തിന്റെ ആദ്യ ദിവസം ഞാന്‍ ചീര്‍പ്പെടുത്തു ..

ഒരൊറ്റ വാരല്‍ ഇടതോട്ത്കാണോ അതോ വളതോട്ത്കനോന്നോന്നും നോക്കീല ...

പിന്നെ എന്നും അത് ശീലായി ഓളെ കാണുമ്പോ ഈ കോയ ചീര്‍പ്പെടുക്കും....

ഒരു ദിവസം ഉമ്മ ദേഷ്യത്തോടെ മുകത്തു നോക്കീട്ട് ..

ടാ ...

എന്തെ ഉമ്മ ..

ഇജ്ജ് മുസ്ലിമാനെടാ ..

എന്തെയ്ന്നു ..

മുടി എങ്ങോട്ടാ വാരാ ന്നു അനക്കരീലെ ..


ഇല്ലാ ഉമ്മാ ...

എന്നാലേ വലത്തോട്ടാ അല്ലാതെ ഇടതോട്ടല്ല ... ഇജ്ജെന്താ ഇടന്ഗോടന്‍ ആണോ ..??

ഏയ്‌  അല്ല ...

പക്ഷേങ്കില്‍ ഉമ്മാന്റെ ഫിലോസഫി  മുടിക്ക് മനസ്സിലാവണ്ടേ ...

അത് ആദ്യം വര്ന്നോട്ത്ക്ക് തന്നെ നിന്നു ...

ഇപ്പോഴും മുടി മുടിടെ സ്വഭാവം മറ്റീട്ടില്ല .....

അത് കൊണ്ട് തന്നെ ഞാനിപ്പോഴും ഇടന്ഗോടനായിട്ട്  നിക്കേണ് .....

പിന്നെ നമ്മുടെ പത്തൂന്റെ കാര്യം ... ഓള് ഇപ്പൊ ഒരു കുട്ടിയൊക്കെ ആയി സുഖായി ജീവിക്കണ്
 :P




Like this page :  https://www.facebook.com/TattimMuttim
Continue Reading | comments

എന്‍റെ മദ്രസാ പഠനക്കാലം ..

8 Sept 2013



എന്‍റെ മദ്രസാ പഠനക്കാലം ഏറെ രസകരമായിരുന്നു. എന്നെ ആദ്യം ചേര്‍ത്തതും മദ്രാസിലായിരുന്നു . ഇക്കാക്കാടെ കയ്യും പിടിചൂന്ന്‍ പറയാന്‍ പറ്റൂല എന്നെ വലിചോണ്ടായിരുന്നു അവന്‍ പോയിരുന്നത് . ഞാന്‍ ആമേം ഓന് മുയലും ആയിരുന്നു, അവന്‍ എന്നെ വലിച്ചോണ്ട് പോവുന്നതിനും കാരണമുണ്ട് അവന്‍റെ ഉസ്താദ്‌ ആള് നല്ലോണം തല്ലുവായിരുന്നു നേരം വയ്ക്യാല്‍ , നമ്മള് പിന്നെ രണ്ടാം ക്ലാസ്സല്ലേ..
മൊല്ലാക്കക്ക് അറിയാ ന്നെ തൊട്ടാല്‍ ആപ്പീസ് പൂട്ടും ന്ന്‍ ..

പണ്ടേ ഞാന്‍ നല്ലോണം കരച്ചില്‍ പ്രാക്ടീസ് ചെയ്യുമായിരുന്നു ആരു ചീത്ത പറഞ്ഞാലും തല്ല്യാലും തൊടങ്ങും ഞമ്മടെ ആ പാട്ട് .....

ഇപ്പൊ അങ്ങനെ ഒന്നുല്ല്യാട്ടോ .. ഇപ്പൊ കരയാന്‍ അറിയില്ല ...
 എത്ര സങ്കടം വന്നാലും കരച്ചില്‍ വരൂല.. :-( :-(



അതൊക്കെ പോട്ടെ..

വേറെ ഒരു കാര്യം ഞാന്‍ മൂന്നാം ക്ലാസ്സ്ക് ജയ്ച്ചപ്പോ പുതിയ ബുക്ക്‌ ഒക്കെ  മേടിക്കണല്ലോ ...
ഉമ്മാനോട് പൈസ ചോയ്ച്ചു ....

ഉമ്മ പറഞ്ഞു ഇജ്ജ് ചെറിയ കുട്ട്യാണ്‌ അന്‍റെ കയ്യില്‍ തോനെ പൈസ ഒന്നും തരാന്‍ പറ്റൂല ....
ഉമ്മ പൈസ ന്‍റെ കയ്യില്‍ തരാന്‍ പട്ടൂലാന്നെന്നെ ഞാന്‍ വിടോ , ഞാന്‍ രണ്ടും കല്പിച്ചു അങ്ങട് കരഞ്ഞു. അത് അങ്ങട് ശരിക്കും ഏറ്റു ...

അങ്ങനെ പിറ്റേ ദിവസം 100 രൂപ ന്‍റെ കയ്യില്‍ വെച്ചു തന്നു ...

ഞാന്‍ അത് പുസ്തകത്തിന്റെ ഉള്ളില്‍ മയില്‍ പീലി വെക്കുന്നത് പോലെ ..

ഖുര്‍ആന്‍ ന്‍റെ ഉള്ളില്‍ വെച്ചു പോവണ്ടാ ന്നു കരുതി....

മദ്രസയില്‍ എത്തിയത് മുതല്‍ ഞാന്‍ ഇടക്കൊക്കെ തുറന്നു നോക്കും പൈസ അവിടെ തന്നെ ഉണ്ടോന്നു നോക്കും 100 പോയാല്‍ അടിയോടടി ആയിരിക്കും .

ഉസ്താദ്‌ ക്ലാസ്സില്‍ വന്നു , അല്പം ക്ലാസ്സ്‌ എടുത്തതിനു ശേഷം എല്ലാരോടും ബുക്കിനുള്ള പൈസ കൊണ്ട് വരാന്‍ പറഞ്ഞു.

ഞാന്‍ ഖുര്‍ആന്‍ തുറന്നു ...

പടച്ചോനെ പൈസ കാണാനില്ല , ഞാന്‍ ആകെപാടെ വിയര്‍ത്തു കുളിച്ചു .

ഉമ്മാനോട് എന്ത് പറയും , ബുക്കില്ലാതെ എങ്ങനെ വീട്ടില്‍ പോകും..

അള്ളാഹു അക്ബര്‍ എന്നു പറഞ്ഞവിടെ ഇരുന്നു ..

ഞാന്‍ കരുതി ഏതേലും അവന്മാര് എന്നെ പറ്റിക്കാന്‍ എടുത്ത് വെച്ചതാകും ന്നു

ഞാന്‍ എല്ലാവരോടും ഞാന്‍ ചോയ്ച്ചു...

ആരും കണ്ടില്ലാന്നു പറഞ്ഞു .ക്ലാസ്സില്‍ ഞാന്‍ അരിച്ചു പെറുക്കി.. നോ രക്ഷ..
ഞാന്‍ 10 മിനുട്ട് മുന്ബ് ഖുര്‍ആന്‍ ന്‍റെ ഉള്ളില്‍ കണ്ട സാധനം എവടെ പോയി ഇനി പടച്ചോന്‍ കൊണ്ടോയോ ...

അല്ല ഏതോ മഹാന്‍ അടിച്ചു മാറ്റിയതാ സത്യം ....

ബട്ട്‌ എങ്ങനെ ...?

ആരോടും പരാതി പറയുന്ന സ്വഭാവം ഇക്ക് പണ്ടേ ഇല്ലാ...

പറഞ്ഞിട്ട് കാര്യമില്ലാന്നറിയാം ഒന്നെങ്കില്‍ ഒരു إنشا الله അല്ലേല്‍ ചീത്ത അങ്ങനെ എന്തേലും ആണ് നമ്മള്‍ ആരോടെങ്കിലും പറഞ്ഞാല്‍ എനിക്കിതുവരെ കിട്ടിയിട്ടുള്ളത് അത് കൊണ്ട് തന്നെ ആരോടും പരാതി പറഞ്ഞില്ലാ..

സ്വലാത്തും ചൊല്ലി നേരെ വീട്ടിലോട്ടു വിട്ടു ...

ഉമ്മ ചെന്ന പാടെ ബാക്കി ചോയ്ച്ചു  പടച്ചോനെ ചതിച്ചു ..

പടച്ചോനെ എന്‍റെ ജീവിതത്തില്‍ ആദ്യം അറിഞ്ഞു കൊണ്ട് ഒരു കള്ളം ഞാന്‍ പറഞ്ഞു ... ഉമ്മാ അത് ബുക്കിന്റെ കൂടെ കിട്ടോള്ളൂ ...

പിന്നെ ഉമ്മ ഒന്നും പറഞ്ഞില്ല ....

ഞാന്‍ അന്ന് മുഴുവന്‍ ഇരുന്നു ചിന്തിച്ചു ആരാണാ പൈസ എടുത്തേ എന്‍റെ അടുത്ത് രണ്ടു വലിയ ചെക്കന്മാരയിരുന്നു അവര്‍ തോറ്റ് തോറ്റ് അങ്ങിനെ ആയതാണ് എനിക്കൊരു സംശയം ഒരെടുതിരിക്കുമോ (പടച്ചോനെ പൊറുക്കണേ ഒരിക്കലും ഒരു കാര്യോം ഊഹിച്ചു പറയരുതെന്നാണ് പടച്ചോന്‍ പറഞ്ഞുക്ക്നത് ) എന്ത് ചെയ്യാം ..

ഇന്നും എനിക്കറിയില്ല അതാരെങ്കിലും എടുത്തതാണോ അല്ലേല്‍ എവിടേലും കളഞ്ഞു പോയതാനോന്നോന്നും ..

എന്തായാലും ഒരു കള്ളം പറഞ്ഞാല്‍ ആയിരം കള്ളം അതിനെ മറക്കാന്‍ പറയേണ്ടി വരും ന്നാണല്ലോ കാരണവന്മാര് പറഞ്ഞ്ക്നത് ...

അവസാനം ഞാന്‍ പുടിക്കപെട്ടു..
പോലീസ് കാര് പെറ്റി കേസ് അടിച്ചു കേറ്റുന്നത് പോലെ ഓരോരുത്തര്‍ ഓരോന്ന് പറഞ്ഞു. ഞാന്‍ മുട്ടായി വേടിച്ചു തീര്തതനെന്നും മറ്റും ..

എന്തായാലും വാപ്പാന്റെ അടി അന്ന് നല്ലോണം കൊണ്ട് ..

കള്ളം പറഞ്ഞതിനും പൈസ കൊണ്ട് പോയി കളഞ്ഞതിനും ഒക്കെപാടെ ...

ഇന്ന് ഇതോര്‍ക്കാന്‍ കാരണം ഉമ്മ മുഹിയുധീന്‍ ഷെയ്ഖ് ന്‍റെ ഒരു കഥയുണ്ടല്ലോ കൊള്ളക്കാര്‍ അദ്ധേഹത്തെ പിടിച്ചപ്പോള്‍ പൊന്ന്  എവ്ടെനു ഒളിപ്പിചെന്നു ചോയ്ച്ചപ്പോ അദ്ദേഹം സത്യം പറഞ്ഞു അപ്പോള്‍ കൊള്ളക്കാര്‍ ചോയ്ച്ചു നിനക്ക്ക കള്ളം പറയാമായിരുന്നില്ലേ അതിലെ ഒരു വരി ഉമ്മ ഞങ്ങടെ ആനുട്ടിക് പാടി കൊടക്കണത് കേട്ടപ്പോ ഓടിയതാ  "കള്ളം പറയല്ലേ ന്നു പൊന്നുമ്മ ചൊന്നാര്  " കള്ളന്‍റെ കയ്യില്‍ പൊന്ന് കൊടുത്തവര്‍

എന്നൊക്കെ ഉമ്മ അവന്ക് പാടി കൊടുക്കുന്നുണ്ട് അവന്‍ തലേം ആട്ടനുണ്ട് എന്താ സംഭവം ന്നു അറിയണ്ടേ ..


Continue Reading | comments

മൊബൈല്‍ ഫോണിലൂടെ പാസ്സ്പോര്‍ട്ടിനു അപേക്ഷിക്കാം

2 Sept 2013

സ്മാര്‍ട്ട്‌ ഫോണിലൂടെയും ടാബ്ലെറ്റ് കളിലൂടെയും പാസ്പോര്‍ട്ടിനു അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഉടന്‍ തന്നെ ലഭ്യ മായേക്കാം. വിദേശ കാര്യ മന്ത്രാലയം വികസിപ്പിച്ച 'mPassport Seva ' എന്ന ആന്ദ്രോയിട് അപ്പ്ലിക്കേഷനിലൂടെ യാണിത്‌ സാധ്യമാകുന്നത്. അപ്പ്ലിക്കേഷന്‍ സ്റ്റാറ്റസ് അറിയാനും , ട്രാക്കിങ്ങിനും , അടുത്തുള്ള പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളെ കുറിച്ചറിയാനും, ഒരു പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള വിവിധ നടപടിക്രമങ്ങളെ പറ്റി ഒക്കെ അറിയാനും ,ഒരു പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള വിവിധ നടപടി ക്രമങ്ങളെ കുറിച്ചുള്ള പൊതുവായ വിവരങ്ങളും തുടങ്ങി വിവിധ സര്‍വീസുകള്‍ ഈ അപ്ലിക്കേഷന്‍ ഇപ്പോള്‍ പ്രധാനം ചെയ്യുന്നുണ്ട് www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന്‍ ഈ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കാം . ഏതാനും മാസങ്ങള്കുള്ളില്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് പാസ്പോര്‍ട്ട് സേവാ പ്രൊജക്റ്റ്‌ ജോയിന്റ് സെക്രട്ടറിയും ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ ആയ മുക്തേശ് കെ പര്‍ദേശി അറിയിച്ചിരിക്കുന്നത് . പാസ്പോര്‍ട്ട് അപ്ലിക്കേഷന്‍ ന്നുള്ള പ്രക്ക്രിയകളെല്ലാം ഓണ്‍ലൈന്‍ ആക്കി കൊണ്ടുള്ള പാസ്പോര്‍ട്ട് സേവാ പ്രൊജക്റ്റ്‌ മുംബ് തന്നെ ആരംഭിച്ചിരിക്കുന്നു . പോലീസ് വെരിഫിക്കേഷന്‍ പ്രോസെസ്സ് ഓണ്‍ ലൈന്‍ ആക്കുന്നതിനു പാസ്പോര്‍ട്ട് ഓഫീസുകളെ പോലീസ് സ്റ്റേഷന്‍ നുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട് ...





അക്ഷര തെറ്റുണ്ടെങ്കില്‍ ശമിക്കണം ....

നിങ്ങളുടെ അപിപ്രായങ്ങളും നിര്‍ദേശങ്ങളും എനിക്ക് എഴുതുക ..

akn.itdsc@gmail.com
akn.itdsc@live.com

ഫെയ്സ്ബുക്കില്‍ ന്നെ ഫോളോ ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക ....
https://www.facebook.com/aknitdsc
https://www.facebook.com/TattimMuttim

Continue Reading | comments

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഐഡിയ യുടെ ക്യാമ്പസ്‌ കാര്‍ഡ്‌

ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഐഡിയ സെല്ലുലാര്‍ ആരംഭിച്ചിരിക്കുന്ന പുതിയ പ്ലാന്‍ ആണ് ക്യാമ്പസ്‌ കാര്‍ഡ്‌ . കുറഞ്ഞ നിരക്കിലുള്ള ടോക് ടൈം ,ഡേറ്റ ,എസ് എം എസ് .കോളിംഗ് എന്നിവയാണ് ഐഡിയ വാഗ്ദാനം നല്‍കുന്നത് ,79 രൂപക്ക് റീ ചാര്‍ജ് ചെയ്‌താല്‍ 30 രൂപയുടെ ടോക് ടൈം , 400MB ഡേറ്റ ,100 ലോക്കല്‍ / നാഷണല്‍ SMS, ഐഡിയ നെറ്റ് വര്‍ക്കില്‍ നിന്ന്‍ 30 പൈസ / മിനുട്ട്  നിരക്കില്‍ ലോക്കല്‍ കോളുകള്‍ ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയാണ് ഉപപോക്താക്കള്‍ക്ക് ലഭിക്കുക. ഒരു മാസമാണ് കാലാവധി . എയര്‍ സെല്‍ ഫുച്ചാ പായ്ക്ക് എന്നൊരു പ്ലാന്‍ ഡല്‍ഹി യില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഐഡിയ യുടെ ഈ നീക്കം. മുന്ബ് വോടാഫോണും സമാന മായ പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു . വോടാഫോണ്‍ ന്‍റെ ക്യാമ്പസ്‌ പാക്കിലൂടെ 149 അല്ലെങ്കില്‍ 275 രൂപക്ക് റീ ചാര്‍ജ് ചെയ്താല്‍ 40 പൈസ /മിനുട്ട് നിരക്കില്‍ STD കോളുകള്‍ നടത്താം 
Continue Reading | comments

ഞാനേയ് ചെറുപ്പത്തില്‍ എങ്ങനെ ആയിരുന്നു ....?( ഉമ്മാടെ അറിവിലെ ഞാന്‍ ചെറുപ്പത്തിലാട്ടോ... )

24 Aug 2013

ഇങ്ങനെ ആയിരുന്നപ്പോ  ഞാനൊരു സംബവായിരുന്നത്രെ.... ഓരോന്നീച്ചേ കേള്‍ക്കാം ഓക്കേ ......
 ഞാന്‍ വീട്ടില്‍ കുറുംബ് പിടിച്ചു നടക്കുന്ന കാലം ...

അന്നെനിക്ക് പ്രായം 3 വയസ്സ് ...

ഉമ്മ എപ്പോളും പറയും നീ ചെറുപ്പത്തില്‍ നല്ലോണം സംസാരിക്കുമായിരുന്നൂന്നു . പക്ഷെ അത് കേള്‍ക്കുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല . പിന്നെ ഞാന്‍ എങ്ങിനെ ഇങ്ങനെ ആയി.......

എന്തായാലും ഉമ്മ പറഞ്ഞ എന്‍റെ ഒരു കുരുത്തക്കേട് ഞാന്‍ ഇബടെ പറയാം ചിരിക്കരുത് ...... :-) :-) :- )


വീട്ടില്‍ നിന്നും എന്തിനോ വാശി പിടിച്ചു ഉമ്മാടെ ബ്രായും തോളിലിട്ട് വീട്ടില്‍ നിന്നിറങ്ങി ഇട വഴിയിലൂടെ നടന്നു നടന്നു റോടില്‍ എത്താനായപ്പോ ....
അതാ വരുന്നു ശശി ടീച്ചര്‍ ...
ശശി ടീച്ചര്‍ ആരാന്നല്ലേ ..
പറയാം ..
ടീച്ചര്‍ ഞങ്ങടെ വീട്ടില്‍ കുറച്ചു പിള്ളേര്‍ക്ക് ടൂഷന്‍ എടുക്കുന്നുണ്ട് ടീച്ചര്‍ എന്നെ കണ്ട പാടെ .. ചിരിച്ചോണ്ട് എന്‍റെ കയ്യ്  പിടിച്ചു വീട്ടിലേക്ക് നടന്നു..
 ദേ വരുന്നു ഉമ്മ വടി കൊണ്ട് ....

പിന്നെ നിങ്ങള്‍ ഊഹിച്ചെടുത്തു പൂരിപ്പിച്ചാ മതി ... :P



ഇഷ്ടയാല്‍ ലൈക്‌ അടി.....ആയില്ലേല്‍  കമന്റ്‌ ചെയ്യ്‌...
Continue Reading | comments (1)

ഇ - ടെസ്റ്റയില്‍സ്

18 Aug 2013

അതിരാവിലെ കിടക്കയില്‍  നിന്നെഴുന്നേറ്റപ്പോള്‍ തുടങ്ങി ശരീരത്തിനാകെ ഒരു ക്ഷീണം . അത് വക വയ്ക്കാതെ ഇള വെയില്‍ കായാന്‍ മുറ്റ ത്തിറങ്ങിയാതാണ് ഉമ്മാമ . കൈ കാലുകള്‍ക്ക് മരവിപ്പ് പടര്‍ന്നിരിക്കുന്നു .നെഞ്ഞിനൊരു വേദനയും .കുഴഞ്ഞ നാവുമായി തളര്‍ന്ന ശരീരം തറയിലേക്ക് വീഴുംബോഴേക്കും പടിവാതില്‍ക്കലെത്തി ആംബുലന്‍സ് .സംരക്ഷകര്‍ ഓടിയെത്തി .സമയത്തിന് മുന്നില്‍ വില പേശാതെ ഒരു ജീവന്‍ കൂടി സംരക്ഷിക്കപെട്ടു . പക്ഷെ ഇതിന്‍റെ അഭിനന്ദനം ആര്‍ക്ക് നല്‍കണം ..? ധരിച്ചിരുന്ന വസ്ത്രത്തില്‍ തുന്നി പിടിപ്പിച്ചിരുന്ന കുഞ്ഞന്‍ സെന്സരുകല്‍ക്കോ...? അതോ , അവയെ അതിനു പര്യപ്തമാക്കിയ ഇ - ടെസ്റ്റയില്‍സ് എന്ന സാങ്കേതിക വിധ്യക്കോ..? ഈ ഐ ടി യുഗത്തിന് പുതിയ മുതല്‍ കൂട്ടാണ് ഈ പുത്തന്‍ സാങ്കേതിക വിദ്യ ...


കൂടുതല്‍ അറിയാന്‍ നിങ്ങളുടെ അപിപ്രായവും നിര്‍ദേശങ്ങളും എനിക്ക് അറിയിക്കുക ..


ഇ - മെയില്‍ :- akn.itdsc@gmail.com
മൊബൈല്‍ :- 8606220500
Continue Reading | comments

എഞ്ചിനീയറിംഗ് കോളേജ് ഫസ്റ്റ് ഡേ (സീനിയേര്‍സ് ട്രീറ്റ്‌ )

14 Aug 2013


എഞ്ചിനീയറിംഗ് കോളേജ് ഇലെ ആദ്യ ദിവസം പുതിയ കോളേജ് ആണേലും ഒരു ഭയം ഏതെങ്കിലും തല തിരിഞ്ഞവര്‍  8 ന്റെ പണിയുമായി വഴിയില്‍ എങ്ങാനും നിപ്പുണ്ടാകുമോന്ന്‍ ....
സംശയം വെറുതെ ആയില്ല ചെന്ന പാടെ കണ്ടു മുട്ടിയത് ഒരു പാവത്താനെ ഞാന്‍ സലാം പറഞ്ഞു അവന്‍ അത് മടക്കി ബ്രാഞ്ച് ഏതാന്നു ചോയ്ച്ചു ഞാന്‍ മറുപടിയും പറഞ്ഞു കമ്പ്യൂട്ടര്‍ സയന്‍സ് .. അവന്‍ ഒരു ഓള്‍ ദി ബെസ്റ്റ് കാച്ചി .. ഞാന്‍ വണ്ടി സൈടാക്കി ബാഗും തൂക്കി ക്ലാസ്സിലോട്ട് നടന്നു എന്‍റെ കൂടെ ഒരുത്തനും കൂടി ഉണ്ട്ട്ടോ പേര് ഉനൈസ് ഞങ്ങള്‍ സെയിം ബ്രാഞ്ച് ആണ് ...
ഞങ്ങള്‍ രണ്ടുപേരും കൂടി കോളേജ് ന്‍റെ ഉത്തരത്തിലെക്ക് പോയി അവിടെ ആണ് ക്ലാസ്സ്‌ റൂം അവിടെ സീറ്റില്‍ ഇരുന്നു പുറത്തേക്ക് നോക്കിയാല്‍ തൂ വെള്ള ആകാശം മാത്രം കാണാം ഇച്ചിരി കുന്നിന്‍ മൊട്ടകളും ....
ഓരോ ബ്രാഞ്ചും എടുക്കുന്ന അധ്യാപകര്‍ വന്നു തുടക്കം വെച്ചു അവസാനം ആദ്യ ദിവസത്തെ തടവ് കഴിഞ്ഞു പരോളില്‍ ഇറങ്ങി .... 
ഓഹ് ഒരു കാര്യം വിട്ടു ഇതിന്റെ ഇടക്ക് നമ്മുടെ സീനിയേര്‍സിന്റെ വക മിട്ടായി വിതരണം ഉണ്ടായിരുന്നു അതും മെക്കഇലെ പിള്ളേര്‍ ആയിരുന്നു .
മിട്ടായിടെ കൂടെ അവരുടെ ഒരു ബ്രാന്‍ഡ്‌ നെയിം ഉള്ള ചെറിയ ഒരു കാര്‍ഡും അതിന്റെ കൂടെ പിന്‍ ചെയ്തിരിക്കുന്നു .
അപ്പോള്‍  ഇച്ചിരി സമാധാനം ഉണ്ടായിരുന്നു പിള്ളേര് നല്ല തറവാട്ടില്‍ പിറന്നതാണെന്ന് ....
ഇനി അവസാനത്തിലേക്ക് ഞാനും ഉനൈസ് കെ കെ യും വണ്ടിയുടെ അടുത്തേക്ക് നടന്നു ...
ചെന്നു..... കണ്ടു .... കീഴടങ്ങി 
ദേ .. നിക്കണ് മെലിഞ്ഞൊരുത്തന്‍ ഉനൈസ് ആയിരുന്നു മുന്പില്‍ നടന്നത് . അവന്‍ ഉനൈസിനോദ് ചോയ്ച്ചു അതാരതാ ബണ്ടി..
അവന്‍ ചോയ്ച്ചത്‌ പാതി ചോയ്ക്കതത് പാതി ന്‍റെ  നേരക്ക് ഇങ്ങട് ചൂണ്ടി ..
ഞാന്‍ ഒന്ന് മൂളി ....
പിന്നെ അവന്‍ ന്നെ നോക്കി കൊണ്ട് പറഞ്ഞു നാളെ മുതല്‍ ഇങ്ങോട്ട വണ്ടി കൊണ്ട് വരരുതെന്ന്‍ ...
ഞാന്‍  ശരി സര്‍ എന്ന മട്ടില്‍ വണ്ടി എടുക്കാന്‍ നോക്കുമ്പോള്‍ അല്ലെ രസം മിട്ടായി തന്ന കൈ കൊണ്ട് തന്നെ പണി കിട്ടിയിരിക്ക്നു ..
ചൂയിന്ഗം .. ഞമ്മടെ ബബ്ല്കം കയ് അക്സിലെട്ടര്‍ ലിവെര്‍മ്മലും സീറ്റിലും അത് കൊണ്ട് ഡിസൈന്‍ ചെയ്തിരിക്ക്നു ...
പടച്ചവനോട് നല്ലോണം പ്രാര്‍ത്ഥിച്ചു .... ഈ ക്രൂരത ചെയ്ത മെക്കിലെ പിള്ളേരെ പോവുന്നതിനു മുന്ബ് എന്‍റെ മുന്നിലിറ്റൊന്നു പരീക്ഷിക്കനെയ്ന്നു ..
മിട്ടായി തന്ന കൈ കൊണ്ട് തന്നെ മാനം കളഞ്ഞല്ലോ പിള്ളേര് ....
ഒരു ജാതി അറപ്പും വെറുപ്പും തോന്നി അവരോട് ഒന്നും ഉരിയാടാതെ പടച്ചോന്‍ അവര്കുള്ളത് കൊടുത്തോളും എന്നു മനസ്സില്‍ പറഞ്ഞോണ്ട് പേപ്പര്‍ എടുത്ത് വിര്ത്തിയാക്കി വണ്ടി മുഴുവന്‍ അങ്ങിനെ ഒരു ക്ലാസ്സ്മേറ്റ് നോട്ട് ബുക്ക്‌ തീര്‍ന്നു 30 രൂപ നഷ്ടം :-(    അത് പോട്ടെ അതിലെല്ല സങ്കടം കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു വലുതാക്കിയിട്ട് വാര്‍ണിംഗ് ന്നും പിന്നെ എന്തെക്കെയോ എഴുതി കൂട്ടീക്നു ഇംഗ്ലീഷ് ആയത കൊണ്ട് വായിക്കാന്‍ പോയില്ല വായിച്ചവന്‍ പറഞ്ഞു നിറയെ സ്പെല്ലിംഗ് മിസ്റ്റെക്ക് ആണെടാ ഏതായാലും പഠിക്കാന്‍ വന്നവനല്ല ചെയ്ത്ക്നതെന്ന് മനസ്സിലായി മനസ്സില്‍ ഒന്നും കൂടി ആയ ............. മോനെ ശപിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു.....

പോകുമ്പോള്‍  ഉനൈസിനോദ് സൊകാര്യം പറഞ്ഞു ...
തൊടക്കം മോശമായി ലേ .....
അവന്‍ പുറകില്‍ ഇരുന്നൊന്നു മൂളി ...
 ഉം..
Continue Reading | comments

എങ്ങനെ നമുക്ക് നമ്മുടെ ലാപ്പിലെ ഓര്‍ ടെസ്ക്ടോപ്പിലെ വൈ ഫൈ അടാപ്ടര്‍ ഒരു വൈ ഫൈ മോഡം ആയി ഉപയോഗിക്കാം .....

3 Jul 2013


ആദ്യം ചെയ്യേണ്ടത്  താഴെ കാണുന്ന ലിങ്കില്‍ നിന്നും ആ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക എന്നതാണ് ..

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവടെ ക്ലിക്ക് ചെയ്യുക


ശേഷം  അതിലെ സെറ്റിംഗ്സ്  എടുത്തിട്ട് ഹോട്ട്  സ്പോട്ട്  നെയ്മും  പാസ്സ്‌വേര്‍ഡ്‌ ഉം കൊടുക്കുക പിന്നെ ഇന്റര്‍നെറ്റ്‌ എന്ന ഓപ്ഷനില്‍ യേത് കണക്ഷന്‍ ആണോ ഉപയോകിക്കുന്നത് അതിന്‍റെ നെറ്റ്‌വര്‍ക്ക് നെയിം സെലക്ട്‌  ചെയ്യുക ..

വൈ -ഫൈ എന്ന ഓപ്ഷനില്‍ വൈ -ഫൈ ആക്കി കൊടുക്കുക

സെക്യൂരിറ്റി മോഡില്‍ അക്സെസ്സ് പോയിന്റ്‌ WPA2-PSK ആക്കുക ..
അവസാനം സ്റ്റാര്‍ട്ട്‌  ഹോട്ട് സ്പോട്ട്  എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യൂ സന്തോഷിക്കൂ ........
Continue Reading | comments

ഡ്രോപ്പ് ബോക്സ്‌ ഒരു ഓണ്‍ലൈന്‍ സ്റ്റോരേജ് സംവിധാനം

രാവിലെ തന്നെ ആലത്തിയൂര്‍ റഹ്മ ഗോള്‍ഡ്‌ ല്‍  നിന്നൊരു വിളി ...
ആത്തിഫേ ഇവടത്തെ കമ്പ്യൂട്ടര്‍ കംപ്ലൈന്റ്റ്‌ അയ്ക്ക്നു ഇജ്ജോന്നു വന്നു നോക്കിക്കാ ...

മുസ്തഫാക്ക വിളിച്ചാ പിന്നെ നേരം വൈകി   ചെന്നാല്‍  മുട്ടന്‍ പണികിട്ടും വേകം ടൂള്‍സ് ഒക്കെ  ബാഗിലാക്കി  ന്റ   ആക്ടീവമ്മെ  കത്തിച്ചു  വിട്ടു ...
ചെന്നു നോക്കിയപ്പോ  മതര്‍ ബോര്‍ഡ്‌  പണി മുടക്കീക്ക്നു ഒന്നും നോക്കീല പുതിയ ഒരെണ്ണം വെച്ചലാന്നു കല്പിച്ചു ...
പുതിയ മതര്‍ ബോര്‍ഡ്‌  ഒക്കെ വെച്ച് പ്രിന്‍റര്‍ കണക്ട് ചെയ്യാന്‍ നേരം പ്രിന്‍റര്‍ ന്‍റെ പോര്‍ട്ട്‌ കാണാനില്ല സാരല്ല്യാ അത്മ്മേ   യു  എസ്  ബി പോര്‍ട്ട്‌  ഉണ്ട് ....

കണക്ട്  ചെയ്ത് പോര്‍ട്ട്‌ ഒക്കെ ശരിയാക്കി ടെസ്റ്റ്‌ പ്രിന്റ്‌  എടുത്തു ഒകെ ..

കാശും വാങ്ങി സ്ഥലം വിടാന്‍ നോക്കുമ്പോ പിന്നീന്നൊരു വിളി....
Continue Reading | comments

പൂവ്വരുക്കല്ലേ പൂവ്വരുക്കല്ലേ ആറ്റലായ പെങ്ങളേ ..... (എന്‍റെ ഓര്‍മ്മകള്‍ )

2 Jul 2013

പൂവ്വരുക്കല്ലേ പൂവ്വരുക്കല്ലേ ആറ്റലായ പെങ്ങളേ .....
  ഈ പാട്ടു കേള്‍ക്കുമ്പോള്‍ എനിക്ക്  ഓര്‍മ്മ വരുന്നത് എന്‍റെ ബാല്യ കാലമാണു ..
അന്ന് ഒരു ദിവസം എന്തോ കാരണത്തിനു ഞാന്‍ ഒരു കള്ളം പറഞ്ഞു  ...
അന്ന്  ഉമ്മ പറഞ്ഞു തന്ന ഒരു കഥയിലെ അവസാന രംഗമാണ്‌ ആ പാട്ട് ...
ഇന്ന് ഞാന്‍ എന്‍റെ ആ പഴയ ഒരു ഉറങ്ങാത്ത രാത്രിയിലേക്ക് പോകുകയാണു ...


ഈ പാട്ടിനൊപ്പം ഉമ്മ പറയാറുള്ള ഒരു കഥയുണ്ടായിരുന്നു  എല്ലാവരും ഇത് വായിക്കുകയും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുകയും വേണം . ആ കഥ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു .....




ഒരിടത്തൊരു  ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു അവര്‍ക്ക്  ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു . ഉപ്പ ഒരു കര്‍ഷകനാണ് .എന്നും ഉച്ചയാകും നേരം ഉമ്മ ഉപ്പാക്ക് മോളുടെ കയ്യില്‍   കഞ്ഞി കൊടുത്തയക്കും ....


ഇടക്കിടക്ക്  ഉമ്മാന്റെ പുന്നാര മോന്‍ കഞ്ഞി കൊണ്ട് പോകുന്ന വഴിയില്‍ വെച്ച് പെങ്ങളുടെ കയ്യില്‍ നിന്നും തട്ടി പറിച്ചു മേടിച്ചു കുടിക്കും.. അത്  അവന്‍ ചില ദിവസങ്ങളില്‍ തുടര്‍ന്ന് പോന്നു
അത് അവള്‍ ഉമ്മാനോട് വന്നു പറയേം ചെയ്യും .. അന്ന് വൈകീട്ട്  ഉപ്പ വിശന്നു വളഞ്ഞു വന്നു കാര്യം തിരക്കും ...

ചെയ്ത തെറ്റിനു അവനെ നല്ലോണം ശിക്ഷിക്കേം ചെയ്യും ...


ഒരു ദിവസം കഞ്ഞി കൊണ്ട് പോകുകയായിരുന്ന  വഴിയില്‍ വെച്ച് ഒരു കുരങ്ങന്‍ അവളുടെ കയ്യിലെ കഞ്ഞി പാത്രം തട്ടിയെടുത്ത് കുടിച്ചു .....

കുരങ്ങന്‍ അവളോട് പറഞ്ഞു , നീ വീട്ടില്‍ചെന്നാല്‍ ഇക്കാക്ക കുടിച്ചതാണെന്നു പറഞ്ഞാ മതി ...


അവള്‍ പേടിച്ചു വിറച്ചു വീട്ടിലേക്ക് വന്നു


ഉമ്മ ദേഷ്യത്തോടെ ചോദിച്ചു കഞ്ഞി കൊടുത്തില്ലേടി ...

അവള്‍ വിക്കി വിക്കി പറഞ്ഞു....

അത് ...!!

അത് ........!!!


എന്താടി തുറന്നു പറയാന്‍..
Continue Reading | comments

ഉബുണ്ടു സ്മാര്‍ട്ട്‌ ഫോണുകളിലേക്ക്

20 Jun 2013


Continue Reading | comments

സ്റ്റിക്ക് ആന്‍ഡ്‌ ഫൈന്റ് ബ്ലുടൂത്ത് സ്റ്റിക്കെര്‍

Bluetooth sticker with finder

പതിവിലും നേരം പോയി തിരക്കിട്ട് ഇറങ്ങുമ്പോഴായിരിക്കും വീട് പൂട്ടാന്‍ താക്കോല്‍ നോക്കുന്നത്. താക്കോല്‍ പരതി ഉള്ള സമയം കൂടി നഷ്ട പെടുംബോഴുണ്ടാകുന്ന മാനസ്സികാവസ്ഥ ഊഹിക്കാവുന്നതെ ഒള്ളൂ . താക്കോല്‍ ,ബാഗ്‌ ,കുട , പേഴ്സ് ,ഷൂസ് ,തുടങ്ങി അത്യാവശ്യ സാധനങ്ങളില്‍ എല്ലാം സ്റ്റിക്ക്  ആന്‍ഡ്‌ ഫൈന്റ് ബ്ലുടൂത്ത് സ്റ്റിക്കെര്‍ അടുത്ത് തന്നെ പരീക്ഷിക്കാം . ലൊക്കേറ്റിങ്ങ് ടാഗ് എന്ന രീതിയില്‍ ആണ് ഈ ചെറിയ സ്റ്റിക്കെര്‍ ന്‍റെ പ്രവര്‍ത്തനം . നമ്മുടെ സ്മാര്‍ട്ട്‌ ഫോണില്‍ റണ്‍ ചെയ്യുന്ന അപ്പ്ലിക്കേഷന്നിലൂടെ  സ്റ്റിക്കെര്‍ ന്‍റെ സ്ഥാനം (100 അടി പരിതിക്കുള്ളില്‍ ) ട്രാക്ക് ചെയ്യാം .നേരിട്ട് ധ്ര്ഷ്ടിയില്‍ പെടാത്ത രീതിയിലാണ് പ്രസ്തുത ഒബ്ജെക്റ്റ് സ്ഥിതി ചെയ്യുന്നതെങ്ങില്‍ ബസ്സറും , ലയ്റ്റും ആക്ടിവ് ചെയ്യുന്നതിലൂടെ ഓഡിയോ , വിഷ്വല്‍ സിഗ്നല്‍ പുറപ്പെടുവിച്ചു വസ്തുവിനെ കണ്ടെത്താനാകുന്നു  ഫോണിലെ അപ്പ്ലിക്കേഷനില്‍ ഉള്പെടുത്തിയിരിക്കുന്ന റഡാര്‍  സ്ക്രീനില്‍ ,സ്ടിക്കെര്‍ പതിപ്പിച്ചിരിക്കുന്ന ഓരോ വസ്തുവിന്റെയും ഏകദേശ അകലം സൂചിപ്പിചിരിക്കാം .ഇത് ദിശയിലാണ് വസ്തു വെന്നു അറിയാന്‍ കഴിയില്ലെങ്കിലും  വസ്തുവില്‍ നിന്നുള്ള അകലത്തിന്റെ തോതനുസരിച്ച് നീങ്ങിയാല്‍ വളരെ എളുപ്പത്തില്‍ അവയെ കണ്ടെത്താനാകും .





പോസ്റ്റ്‌ വായിച്ചു കഴിഞ്ഞാല്‍ അപിപ്രയം പറയാന്‍ മറക്കരുത് .....

                                                                                                                                      - തട്ടീം മുട്ടീം

Continue Reading | comments (3)

ഒ എല്‍ ഇ ഡി ഡിസ്പ്ലേ

ഇന്ന് നാം സര്‍വ്വ സാധാരണമായി ഉപയോഗിക്കുന്ന ടച്ച്‌ സ്ക്രീനുകളുടെ ഏറ്റവും വലിയ പോരായ്മ സ്ക്രീനില്‍ വിരല്‍ സ്പര്‍ശിക്കുന്ന ഭാഗം മറയ്ക്കപെടുന്നതാണ്. സാധാരണ ഗതിയില്‍ വലിയ പ്രശ്നങ്ങള്‍ സ്ര്ഷ്ടിക്കാരില്ലെങ്ങിലും ഗെയ്മിങ്ങിലും ടെക്സ്റ്റ്‌ സെലെക്ഷനിലും ചില തടസ്സങ്ങള്‍ വരുത്താറുണ്ട്.നാഷണല്‍ തായ്‌വാന്‍ യൂണിവേഴ്സിറ്റി യിലെ ഒരു കൂട്ടം ഗവേഷകര്‍ ഈ പ്രശ്നത്തിനായി അവതരിപ്പിക്കുന്ന പരിഹാരമാണ് നെയില്‍ ഡിസ്പ്ലേ . നമ്മുടെ പെരുവിരല്‍ പതിപ്പിക്കാവുന്ന ഒരു ഒ . എല്‍ .ഇ .ഡി  ഡിസ്പ്ലേ ആണിത് . 0.96 ഇഞ്ച്‌ ഒ . എല്‍ .ഇ .ഡി  സ്ക്രീന്‍ ഉപയോഗിച്ചാണിപ്പോള്‍ പ്രോട്ടോ ടൈപ്പ് തയ്യാറാക്കിയിരിക്കുന്നത് എങ്കിലും കാര്‍ബണ്‍ നാനോ ട്യൂബ് കള്‍ ഉപയോഗിച്ചുള്ള സുതാര്യമായ ചെറിയ ഫില്മുകളാണ് റിസര്‍ച്ച് ടീം ഈ ആവശ്യത്തിനായി ലക്ഷ്യമിടുന്നത്. ചെറിയ ഒരു ഇനേര്ശ്യല്‍ മെഷര്‍മെന്‍റ് യുണിറ്റ് ,ഹാപ്പറ്റിക്ക് ഫീഡ് ബാക്കിനായി വയ്ബ്രെട്ടര്‍ , മൈക്രോ കാന്ട്രോലെര്‍എന്നിങ്ങനെയാണ് ഘടക ഭാഗങ്ങള്‍, ഡിസ്പ്ലേ ഇല്ലാത്ത ഐപോട് ഷഫിള്‍ , യു എസ് ബി ഡ്രൈവ് പോലുള്ള ഉപകരനങ്ങള്‍ക്ക് കൂടി ഇവ പ്രയോജനപെടും .
Continue Reading | comments

സ്ക്രീന്‍ സേവര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍

19 Jun 2013

മോണിറ്റെര്‍ ബേന്‍ ഇന്‍ കുറയ്ക്കുവാന്‍ ഉപയോഗിച്ചിരുന്ന സ്ക്രീന്‍സേവറുകള്‍ ഇന്ന് എന്റര്‍ട്ടൈന്‍മെന്റ് എന്ന നിലയിലാണ് ഉപയോഗിക്കുന്നത് . സ്ക്രീന്‍ പ്രവര്തിക്കുന്നതിന്‍ കുറഞ്ഞത് ഒരു മിനിറ്റ് എങ്കിലും കാത്തിരിക്കണം. ടെസ്ക്ടോപില്‍ ഷോര്‍ട്ട്കട്ട് നിര്‍മിച്ചാല്‍   അതില്‍ ഡബള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. സ്ക്രീന്‍ സേവര്‍ ഫയലുകള്‍ കണ്ടെത്തുന്നതിന് സ്റ്റാര്‍ട്ട്‌ മെനുവില്‍ നിന്നും സെര്‍ച്ച്‌ വിളിക്കുക .സെര്‍ച്ച്‌ വിന്‍ഡോയില്‍ ഓള്‍ ഫയല്‍സ് ആന്‍ഡ്‌ ഫോള്‍ഡര്‍സ് ക്ലിക്ക് ചെയ്യുക. സെര്‍ച്ച്‌ ബോക്സില്‍ *.scr എന്ന് ടൈപ്പ് ചെയ്ത് വേണം സെര്‍ച്ച്‌ ചെയ്യുവാന്‍. അവിടെ ലഭിക്കുന്ന ഒരു സ്ക്രീന്‍ സേവര്‍ ഫയലില്‍ രയ്റ്റ് ക്ലിക്ക് ചെയത് send to desktop ക്ലിക്ക് ചെയ്യുക . ഇനി ഡെസ്ക്ടോപ്പ് ഇലെ ഷോര്‍ട്ട് കട്ട് ഐകണില്‍ ഡബള്‍ ക്ലിക്ക് ചെയ്താല്‍ സ്ക്രീന്‍ സേവര്‍ പ്രവര്‍ത്തനം തുടങ്ങുകയായി....  
Continue Reading | comments

മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌ 8

18 Jun 2013



പിന്നിട്ട നാള്‍ വഴികളില്‍ 
കാല്‍നൂറ്റാണ്ടിന്‍റെ  ചരിത്രം കോരിയിട്ടു കഴിഞ്ഞ 
വിന്‍ഡോസ്‌ ലാണു  ഇനിയും കാലത്തിന്‍റെ പ്രതീക്ഷ .
അറിവും അനുഭവ സമ്പത്തും ആയുധങ്ങളാക്കി 
അടര്‍കളത്തില്‍ അജയ്യനായി വാഴുന്ന മൈക്രോസോഫ്ടിന് 
ഇത് അതിജീവനത്തിന്റെ കാലം.
പഴമയും പാരമ്പര്യവും കാത്ത് സൂക്ഷിക്കുന്നത്നുമോപ്പം 
കാലോചിതമായൊരു പരിണാമവും അനിവാര്യം .
ഒ എസ് ശ്രേണിയിലേക്ക് വിന്‍ഡോസ്‌ 8 നെ കൂട്ടി ചേര്‍ക്കുമ്പോള്‍ 
മൈക്രോസോഫ്ട്‌ ന്‍റെ ലക്ഷ്യം ഒന്നുമാത്രം 
കാലാനുസ്ര്ത മായൊരു കാല്‍വെപ്പ്‌ ........ 

Continue Reading | comments

ഷട്ട്ഡൌണ്‍ കമാന്‍ഡ് വിന്‍ഡോസ്‌

16 Jun 2013


ഒരു ഷോര്‍ട്ട് കട്ട്‌ ഉണ്ടാക്കുക 

സ്റ്റെപ്സ് 
ഇടതു വശത്തെ ബട്ടണ്‍ 

ന്യൂ 

ഷോര്‍ട്ട് കട്ട്‌

പേസ്റ്റ് കമാന്‍ഡ് 

Menu option
Command
Shut downshutdown.exe /s /t 00
Restartshutdown.exe /r /t 00
Log offshutdown.exe /l
Sleep or Hibernaterundll32.exe powrprof.dll,SetSuspendState
Lockrundll32.exe user32.dll,LockWorkStation
Switch usertsdiscon.exe
Continue Reading | comments

ആദ്യത്തെ വൈ ഫൈ മൗസ്

വയര്‍ലെസ്സ് മൌസുകള്‍ പുതുമയല്ല.എന്നാല്‍ ചില കാര്യങ്ങളില്‍ അവ എന്നും പരിമിതമാണ് . റേഞ്ച് ന്‍റെ കാര്യമാണത് .സര്‍വ്വ സാധാരണമായ ബ്ലുടൂത് വയര്‍ലെസ്സ് മൌസുകള്‍ക്ക്  റേഞ്ച് കുറവാണു .വൈ ഫൈ ഉപയോഗിക്കുകയാണ് ഇതിനൊരു പോം വഴി .ഇപ്പോഴിതാ എച്ച് .പി ലോകത്തില്‍ ആദ്യമായി വൈ ഫൈ മൗസ് പുറത്തിരിക്കുകയാണ് എച്ച് .പി.വൈ - ഫൈ മൊബൈല്‍ മൗസ് എന്നാണ് ഇതിന്റെ പേര് .വൈ - ഫൈ ഡോന്ഗ്ലിന്റെ ആവശ്യമില്ലാതെ തന്നെ ഇത് പ്രവര്‍ത്തിക്കുന്നത് .കമ്പ്യൂട്ടര്‍ ന്റെയോ ലാപ്ടോപ് ന്‍റെ യോ ഉള്ളിലെ വൈ ഫൈ മോഡ്യൂള്‍ മതിയാകും ഇതു പ്രവര്‍ത്തിക്കാന്‍ ,കമ്പ്യൂട്ടര്‍ ഇല്‍ നിന്നോ ലാപ്ടോപ്പില്‍ നിന്നോ 30 മീറ്റര്‍ അകലത്തില്‍ വരെ ഇതിന് പ്രവര്‍ത്തിക്കാനാകും എന്നാണു എച്ച് .പി അവകാശപ്പെടുന്നത് . 5 കസ്റ്റമൈസബ്ള്‍ ബട്ടണുകള്‍ ആണ് മൌസിനുള്ളത് . കട്ട്‌ ,കോപ്പി ,പേസ്റ്റ് ,റീടു, അണ്ടു . പോലുള്ള ഓപറെഷന്‍ കള്‍ക്ക് ഇതു ഉപയോഗിക്കാം . പേജുകള്‍ സ്ക്രോല്‍ ചെയ്യുന്നതിന് 4 വെ സ്ക്രോല്‍ വീലുമുണ്ട് .2999 രൂപയാണ് വില 
Continue Reading | comments

ഇ - ബാങ്കിംഗ് തട്ടിപ്പ് തടയുവാന്‍ ഒപ്ടികല്‍ സയ്നിംഗ്

15 Jun 2013




 ഇ - ബാങ്കിംഗ്  ഇന്ന് സര്‍വ സാധാരണമായോന്നാണ്. അല്പം പോലും സമയം മിച്ചമില്ലാതെ പായുന്നവര്‍ ഏറ്റവും എളുപ്പത്തില്‍ ബാങ്കിംഗ് നടത്തുന്നതില്‍ തല്പരരുമാണ്. ഇതു മുതലെടുത്ത്‌ കൊണ്ട് വന്‍ തോതില്‍ തട്ടിപ്പ് നടക്കുകയും ചെയ്യുന്നുണ്ട് , പാസ്സ്‌വേര്‍ഡ്‌ കളും യുസര്‍നെയിമും ,അക്കൗണ്ട്‌ വിവരങ്ങള്‍ ചോര്തിയാണ് തട്ടിപ്പ് നടത്തുന്നത് . ഇതു തടയുന്നതിന് സോഫ്റ്നെറ്റ് പുറത്തിറക്കുന്ന ഒരുപകരണം ആണ് ഇ - ടോകെന്‍ 3500, ഓണ്‍ലൈന്‍ ബാങ്കിങ്ങുംമായി ബന്ധപെട്ട യുസര്‍ ഐഡന്റിറ്റി ,transaction detiles എന്നിവ സുരക്ഷിതമാക്കുവാന്‍ ആണു സോഫ്റ്നെറ്റ് ലക്ഷ്യമിടുന്നത് .വെബ്‌ ബ്രൌസര്‍ ഇല്‍ നിന്നു ഫിനന്ക്ഷ്യാല്‍ ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ റീഡ് ചെയ്യുന്നതിന് ഒരു ഒപ്ടികല്‍ സെന്‍സര്‍ ആണ് ഉപയോഗിക്കുന്നത് . അതിനു ശേഷം ഇ - ടോകെന്‍ 3500 ഒരു യുണിക് ഇലക്ട്രോണിക് സിക്നേചര്‍ ജെനെറേറ്റ് ചെയ്യും . ഇതാണ് transaction നെ validate ചെയ്യുന്നത്. ഇലക്ട്രോണിക് സൈന്‍ പ്രോസ്സെസ്സിനെ ഇത് തീര്‍ത്തും ലളിതമാക്കുന്നു .
തെട്ടുണ്ടാകാന്‍ സാദ്യത യില്ലതതിനാല്‍ സുരക്ഷിതവുമാണ്  
Continue Reading | comments

പോളറോയിട് ക്യാമറ




സ്മാര്‍ട്ട്‌ഫോണായാലും ടാബ്ലറ്റ്  ആയാലും ക്യാമറ ഉള്പെടുന്നത് പുതുമയല്ല .എന്നാല്‍ ക്യാമറയില്‍ ഒരു സ്മാര്‍ട്ട്‌ ഫോണ്‍ ഉള്പെടുത്തിയാലോ ...??

അതാണ്  പോളറോയിട്   എസ് .സി 1630 സ്മാര്‍ട്ട്‌ ക്യാമറ android ഇല്‍ പ്രവര്‍ത്തിക്കുന്ന 16 മെഗാ പിക്സല്‍ ക്യാമറക് ഒപ്റ്റികല്‍  സൂം 3 എക്സ് ആണ് ഉള്ളത്. 18 സീന്‍ മോഡിന് പുറമേ 3.2 ഇഞ്ച്‌ ഡിസ്പ്ലേ 800x400
റെസലൂഷനില്‍ പ്രവര്‍ത്തിക്കുന്ന 32GB മൈക്രോ എസ് ഡി  കാര്‍ഡ്‌ വരെ സപ്പോര്‍ട്ട് ചെയ്യും. Android ഇല്‍ പ്രവര്തിക്കുന്നതാനിതെന്നു പറയുന്നുണ്ടെങ്കിലും  ഏത് വെര്‍ഷന്‍ ഉള്പെടുതിയിട്ടുന്ടെന്നു പറഞ്ഞിട്ടില്ല .
300 ഡോളര്‍ വിലയുള്ള ഈ ഉപകരണം വിപണിയില്‍ എത്തിയിട്ടുന്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.... 
Continue Reading | comments

ഞാന്‍ എന്നും നിങ്ങളുടെ ചങ്ങാതി ആയിരിക്കും

14 Jun 2013



കൂടുതല്‍ സഹായങ്ങള്‍ക്ക് തട്ടീം മുട്ടീം മായി ബന്ധപെടുക

എപ്പോളും നിങ്ങളുടെ കൂടെ ഞാനുണ്ടാകും ഒരു ചങ്ങാതിയായി ഒരു അധ്യാപകനായി ഒരു സമൂഹ സ്നേഹിയായി ഒക്കെ

ഹാര്‍ഡ്‌വെയര്‍ നെറ്റ് വര്‍ക്കിംഗ്‌ സി സി ടി വി , ഇലെക്ട്രോണിക്സ്‌
എന്നിവയില്‍ നിങ്ങളുടെ സംശയങ്ങള്‍ എനിക്കെഴുതുക

സോലുഷന്‍ ഞാന്‍ ഉണ്ടാക്കി തരാം




നിങ്ങളുടെ അപിപ്രായങ്ങളും നിര്‍ദേശങ്ങളും എന്നെ എഴുതി അറിയിക്കുക 

ഇമെയില്‍ :akn.itdsc@gmail.com
Continue Reading | comments (1)

നിങ്ങള്‍കും തനിയെ കോണ്‍ഫിഗര്‍ ചെയ്യാം ഡി വി ആര്‍



CCTV യിയെ കുറിച്ച് എല്ലാവര്‍കും അറിവുണ്ടാകും എന്നു വിശ്വസിക്കുന്നു...

താഴെ കൊടുത്തിരിക്കുന്ന ഡയഗ്രം ശ്രദ്ധിക്കുക

Continue Reading | comments

ഓഹ് അവളെന്‍റെ കവിളില്‍ വിക്രസ് തുടങ്ങിയിരിക്കുന്നു.......

13 Jun 2013

ഓഹ് അവളെന്‍റെ കവിളില്‍ വിക്രസ്  തുടങ്ങിയിരിക്കുന്നു.......

ആഹ് അയ്യോ ഇവളെന്നെ കൊല്ലുന്നേ ........

കറന്റ്‌ പോയ സമയത്തു തന്നെ വന്നു വീട്ടില്‍ ഞാനും ഉപ്പയും മാത്രം എല്ലാ ദിവസവും ഇതിപ്പോ സ്ഥിരായ്ക്കകണ് ...
എന്താ ചെയ്യാ എന്തര ഉപദ്രവിച്ചാലും അവള്‍ക് എന്നെ നല്ലോണം ഇഷ്ടയിക്ക്നാല ....

Continue Reading | comments

എന്താണ് ഉമ്മ അഥവാ ചുംബനം

12 Jun 2013


ചക്കരക്കുട്ടാ ഓടി വാടാ ...എന്നിട്ട് അമ്മക്കൊരുമ്മ തന്നേ .

എന്തിനാ ഞാന്‍ അമ്മക്ക് ഉമ്മ തരണേ !

ഏറ്റവും സ്നേഹമുള്ള ആളുകള്‍ പരസ്പരം കൊടുക്കുന്ന സമ്മാനം ആണ് ഉമ്മ അഥവാ ചുംബനം . മനസ്സിലായോ തക്കുടുകുട്ടാ . ഇനി പറ മോന്‍ ആര്‍ക്കാ ഉമ്മ തരാന്‍ പോണേ . അമ്മക്കോ അച്ഛനോ ?

രണ്ടാള്‍ക്കും അല്ല . അഞ്ചുവിന് ...

അടുത്ത വീട്ടിലെ അവന്‍റെ സമപ്രായക്കാരി ആയിരുന്നു അഞ്ചു . നാലു വയസ്സിലെ തുടങ്ങി നമ്മുടെ കഥാനായകന്‍ ജോഷിയുടെ മുടിഞ്ഞ പ്രണയം .ഒരു ദിവസം മണ്ണപ്പം ചുട്ടു കളിക്കുന്നതിനു ഇടയില്‍ അവന്‍ ആരും കാണാതെ അവളോട് ചോദിച്ചു .

എനിക്ക് ഒരുമ്മ തരുമോ പെണ്ണേ ?

അയ്യേ നിനക്ക് നാണമില്ലേ ഇങ്ങനെ ചോദിക്കാന്‍ ... ഞാന്‍ മിണ്ടൂല്യ . അവള്‍ പിണങ്ങിപ്പോയി .

സ്കൂള്‍ ടീച്ചറോട് അച്ഛനെ കൊണ്ട് ശുപാര്‍ശ ചെയ്യിപ്പിച്ച് അവളുടെ ക്ലാസ്സില്‍ തന്നെ അഡ്മിഷന്‍ തരപ്പെടുത്തി . ഏഴാം ക്ലാസില്‍ സെന്‍റ് off ന്‍റെ ദിവസം അവന്‍ വീണ്ടും അവളോട് ചോദിച്ചു .

എനിക്ക് ആരും കാണാതെ ഒരുമ്മ തരുമോ പെണ്ണേ ?

ഹും ഇമ്മാതിരി വര്‍ത്തമാനം പറഞ്ഞാല്‍ ഞാന്‍ ടീച്ചറോട് പറഞ്ഞു കൊടുക്കും . അവള്‍ വീണ്ടും പിണങ്ങിപ്പോയി .

ഏഴാം ക്ലാസ് കഴിഞ്ഞപ്പോ
അവള് വീട് മാറി പോയി . അഞ്ച് കിലോമീറ്റര്‍ അകലെയുള്ള അവളുടെ വീട് തേടിപിടിച്ച് അതിനടുത്ത് തന്നെ ട്യൂഷന്‍ തരപ്പെടുത്തിയതും തൊട്ടടുത്തുള്ള പള്ളിയില്‍ പോകാതെ ടൌണിലുള്ള പള്ളിയില്‍ എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പോയതും അവളെ എന്നും കാണാന്‍ വേണ്ടിയായിരുന്നു . പത്താം ക്ലാസ് അവസാന പരീക്ഷയുടെ അന്ന് അവളെ നാട്ടുപാതയില്‍ ഒറ്റക്ക്
Continue Reading | comments

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തശന്‍ അന്തരിച്ചു

 ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ജിറോമന്‍ കിമുറ മുത്തച്ഛന്‍ അന്തരിച്ചു. 116ാം വയസ്സില്‍ സ്വദേശമായ ജപ്പാനില്‍ തന്നെയാണ് കിമുറ മുത്തച്ഛന്‍ അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തന്റെ നാലു തലമുറകളെ കണ്ട ഭാഗ്യവുമായാണ് കിമുറ വിടവാങ്ങിയത്. 1897 ഏപ്രില്‍ 19 ന് ജനിച്ച കിമുറ മുത്തച്ഛന്‍ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ത്തത് 2012ലാണ്. 2012 ല്‍ 115 കാരിയായ യുഎസ് വനിത അന്തരിച്ചതിനെ തുടര്‍ന്നാണ് കിമുറ ആ പദവിയിലേക്ക് വന്നത്. അന്ന മുത്തച്ഛന് 115 വയസ്സും 253 ദിവസവുമായിരുന്നു പ്രായം. ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ ഭരണ കാലത്ത് ജനിച്ച കിമുറവിന് ഏഴ് മക്കളെയും 14 കൊച്ചുമക്കളെയും 25 പേരക്കുട്ടികളെയും അവരുടെ 13 കുട്ടികളെയും കാണാന്‍ കഴിഞ്ഞു. 40 വര്‍
ഷം പ്രാദേശിക പോസ്റ്റ് ഓഫീസില്‍ ജീവനക്കാരനായിരുന്ന കിമുറ വിരമിച്ചതിനു ശേഷം മകനൊപ്പം കൃഷിപ്പണിയില്‍ സജീവമാവുകയായിരുന്നു. 90 വയസ്സു വരെ കൃഷിക്കാരനായും ജീവിച്ചു.

Read more at: http://malayalam.oneindia.in/news/2013/06/12/world-world-oldest-person-dise-109662.html
Continue Reading | comments

വൈകി വന്ന വസന്തം ...

വൈകി വന്ന വസന്തം പോലെ.. ഉയര്‍ന്നു വന്ന പ്രണയം ഒരുപാട് കിനാവുകള്‍ എന്നെ കാണിച്ചു  ... ഇടക്കൊക്കെ ഞങ്ങള്‍ പിണങ്ങി കൂടുതല്‍ സ്നേഹത്തോടെ അടുത്തു . ഒപ്പമുള്ള ജീവിതം സ്വപ്നം കണ്ടു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല .... ഏറെ   വൈകിയാണെങ്കിലും ഞാന്‍  തിരിച്ചറിഞ്ഞു  വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ സ്നേഹത്തിന്റെ അളവ് കുറഞ്ഞു വരികയാണു  .. ഞാന്‍  കണ്ട കിനാക്കള്‍ എല്ലാം പെയ്ത മഴയില്‍ ഒലിച്ചു പോകുന്നത് പോലെ തോന്നി  . അവള്‍ പറഞ്ഞു ഒന്നും നടക്കാന്‍ പോണില്ല എല്ലാം നമുക്ക് അവസാനിപ്പിക്കാം എനിക്ക് നിന്നെ വേണ്ട നീ എന്നെ മോഹിക്കരുത് .... എന്റെ ഓര്‍മകള്‍ക്ക് ഭാരമായ് നീ ഇനി എന്നോട് അടുക്കരുത് എല്ലാത്തിനും ഞാന്‍ ക്ഷമ ചോദിക്കുന്നു ..
 പക്ഷെ എന്റെ സ്വന്തം എന്നു കരുതിയവളെ മറക്കാന്‍ എനിക്ക്  സാധിക്കുമോ  .... എല്ലാ കിനാക്കളും വെറുതെ ഞമ്മള്‍ പോയ്‌ കണ്ടതാണെന്നു പറഞ്ഞു അവള്‍ ... ഈ ലോകത്ത്‌ ഞമ്മടെ കിനാക്കള്‍ ഒന്നും കിനാവ് കണ്ടാല്‍ നിരവേരൂല എന്ന സത്യം ഞാന്‍ അവളില്‍ നിന്നും
Continue Reading | comments (2)

ലൈലാന്റെ സ്വന്തം മജ്നൂ

11 Jun 2013

ഞാന്‍ 3 വര്‍ഷം പിറകോട്ടു ഒന്നാലോചിച്ചു നോക്കി ഒരു എത്തും പിടിയും കിട്ടണില്ല സുന്ദരി ആയ ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് കടന്നു വന്ന നിമിഷം ആദ്യ പ്രണയം ഓര്‍ക്കണം നിങ്ങള്‍ ഞാന്‍ 9 അം ക്ലാസ്സിലാ പഠിക്കുന്നേ
  ആ ആദ്യയന വര്‍ഷത്തിലെ ആര്‍ട്സ് ഡേ വന്നെത്തി എനിക്ക് അവളോട് ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു പക്ഷെ അതൊക്കെ പ്രായത്തിന്റെ പ്രശ്നമാകും എന്ന് കരുതി മനസ്സില്‍ ആ വികാരം കടിച്ചമര്‍ത്തി അങ്ങനെ അന്നേ ദിവസം ഉച്ച ഉച്ചര ആയപ്പോള്‍ രണ്ട് അപ്പാവികള്‍ ഓടി വരുന്നു അവരന്നെ എന്റെ ഫ്രണ്ട്സ് ഫവാദ്  ഫവാസ് നസരുദ്ധീന്‍ നിസാം നിയാസ് ഞാന്‍ കരുതി തല്ലാന്‍ വരുവാനെന്നു വന്നു കെട്ടി പിടിച്ചിട്ടു പറഞ്ഞു ചെലവ് വേണം ( അതു പിന്നെ അങ്ങിനെ ആണല്ലോ എന്തുണ്ടായാലും ചെലവ് ആണ് ആദ്യം ) ഞാന്‍ പറഞ്ഞു കാര്യം പറ എന്നിട്ട് തീരുമാനിക്കാം എന്നു ഉടനെ നിയാസ് എടുത്തിട്ട് പറഞ്ഞു
Continue Reading | comments (1)

മൈക്രോസോഫ്ട്‌ ഓഫീസ്‌ 2013 വിത്ത്‌ ക്രാക്ക്



ഞമ്മളു നിങ്ങല്കായി അവതരിപ്പിക്കുന്നു മൈക്രോസോഫ്ട്‌ എം എസ് ഓഫീസ്‌ 2013 കൂടെ അതിന്‍റെ ക്രാക്ക് ഉം ഉണ്ട് ഡൌണ്‍ലോഡ്‌ ആന്‍ഡ്‌ എന്ജോയ്‌  വിത്ത്‌ മൈക്രോസോഫ്റ്റ്
Continue Reading | comments

എങ്ങനെ നമുക്ക് അഡോബ് ഇന്‍ ഡിസൈന്‍ നില്‍ മലയാളം ടൈപ്പ് ചെയ്യാം


hope this helps other wayz contact 2 me Ph:8089728837,e-mail: akn.itdsc@gmail.com

Shut down all programsand then find your font folder which is usually in C:windows\fonts or you can search your C: for the fonts folder. Once you find the fonts folder delete the malayalam font if it's in there.

Open internet explorer and go to: http://www.deepika.com/font.htm

Click on "Download font" below
Continue Reading | comments

ഇ - മഷി

മലയാളം ബ്ലോഗേഴ്സ്

Menus

 
Contents : Powered 2013. തട്ടീം മുട്ടീം - All Rights Reserved
Template Modify by Athif Comrade Inspired Bloger Community
Proudly powered by Blogger